2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇന്ത്യയിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം ആശങ്കാജനകം’

ന്യൂയോർക്ക്
ഇന്ത്യയിൽ മുസ് ലിം വംശഹത്യാ ആഹ്വാനം ചെയ്യുന്നവർക്കെതിരേ നടപടിയുണ്ടാകാത്തത് ആശങ്കാജനകമെന്ന് യു.എന്നിൻ്റെ വംശഹത്യാ വിരുദ്ധ ഉപദേഷ്ടാവായിരുന്ന യുവാൻ ഇ മെൻഡസ്.
20 കോടിയിലേറെ മുസ് ലിംകളുള്ള രാജ്യത്ത് ഇത്തരം ആഹ്വാനം അലോസരപ്പെടുത്തുന്നതും അപകടകരവുമാണ്.

വംശഹത്യാ ആഹ്വാനങ്ങൾക്കെതിരേ നടപടിയെടുക്കാൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണമെന്ന് ഹരിദ്വാറിലെ കൊലവിളിയെ പരാമർശിച്ച് നിലവിൽ അമേരിക്കൻ യൂനിവേഴ്സിറ്റി മനുഷ്യാവകാശ നിയമ പ്രൊഫസറായ മെൻഡസ് പറഞ്ഞു.കഴിഞ്ഞ മാസം ഹിന്ദുത്വർ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടത്തിയ ധർമ സൻസദിലാണ് മുസ് ലിം വംശഹത്യ ആഹ്വാനമുണ്ടായത്.
നൂറുപേരെങ്കിലും പോരാളികളായി 20 ലക്ഷം മുസ് ലിംകളെ കൊന്നാൽ നാം വിജയിക്കുമെന്നാണ് ഹിന്ദു മഹാസഭ നേതാവ് സാധ്വി അന്നപൂർണ പ്രസംഗിച്ചത്.
വംശഹത്യാ ആഹ്വാനം അന്താരാഷ്ട്ര തലത്തിൽ ആശങ്കയുളവാക്കുന്നതാണ്. അത് തടയേണ്ട ബാധ്യത സർക്കാരിനാണ്. പ്രധാനമന്ത്രിയാണ് വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നവർക്കെതിരേ നടപടിയെടുക്കേണ്ടത്.
ഇല്ലെങ്കിൽ അത് 1948ലെ വംശഹത്യാ ഉടമ്പടിയുടെ ലംഘനമാണെന്നും മെൻഡസ് ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കെതിരേ നടപടിയെടുക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് സാധിക്കില്ല. ഇന്ത്യക്കു പുറത്തുള്ള അക്രമങ്ങളിൽ മാത്രമേ ഐ.സി.സിക്ക് ഇടപെടാനാകൂ. അന്താരാഷ്ട്ര സമൂഹം ഇതിനെതിരേ പ്രതികരിക്കണം.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മോദി സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ യു.എൻ രക്ഷാസമിതി മുന്നിട്ടിറങ്ങണം. യു.എൻ ചാപ്റ്റർ 7നു കീഴിലെ ഉടമ്പടി ഇതിന് അധികാരം നൽകുന്നുണ്ട്.
ലോക കോടതിക്ക് കേസ് കൈമാറാനും രക്ഷാസമിതിക്കു സാധിക്കുമെന്നും മെൻഡസ് വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.