കൊല്ലം
എൽ.ഡി.എഫ് ഭരിക്കുന്ന പെരിനാട് പഞ്ചായത്തിൽ ബി.ജെ.പി അംഗത്തെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സണായി തെരഞ്ഞെടുത്തു. എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നതോടെയാണ് ബി.ജെ.പി അംഗം ശ്രുതി ചെയർപേഴ്‌സണായത്. ചെയർപേഴ്‌സണായിരുന്ന യു.ഡി.എഫിലെ ഷൈനി ജോൺസൺ രാജിവച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
സ്റ്റാന്റിങ് കമ്മിറ്റിയിൽ രണ്ട് ബി.ജെ.പി അംഗങ്ങളും എൽ.ഡി.എഫിൻ്റെയും യു.ഡി.എഫിൻ്റെയും ഒരോ അംഗവുമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. അന്ന് നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് അംഗം ചെയർപേഴ്‌സണായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഷൈനി ജോൺസൺ മെംബർ സ്ഥാനം രാജിവച്ചത്. വാർഡിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് സ്റ്റാൻ്റിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിന് അനുമതി വാങ്ങുകയായിരുന്നു.
Comments are closed for this post.