2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഖാദി ബോർഡ് പദവിയേറ്റെടുത്ത് പി. ജയരാജൻ; തന്നെ ഒതുക്കാനുള്ള നീക്കമെന്ന ആക്ഷേപം തള്ളി

തിരുവനന്തപുരം
കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ചുമതലയേറ്റു.
രാവിലെ ഖാദി ബോർഡ് ആസ്ഥാനത്തെത്തിയ ജയരാജനെ സെക്രട്ടറി കെ.എ രതീഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ബോർഡ് വൈസ് ചെയർമാൻ പദവി നൽകിയത് തന്നെ ഒതുക്കാനാണെന്ന ആരോപണം നിഷേധിച്ച അദ്ദേഹം, അഭിമാനത്തോടെയാണ് പദവി ഏറ്റെടുക്കുന്നതെന്ന് പറഞ്ഞു. ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ബുധനാഴ്ച ബോർഡ് യോഗം ചേർന്ന് കൂടുതൽ കാര്യങ്ങൾ ആലോചിക്കുമെന്നും ജയരാജൻ പറഞ്ഞു.
ഖാദിബോർഡ് സെക്രട്ടറിക്കെതിരായ അഴിമതിയാരോപണങ്ങൾ സംബന്ധിച്ച് വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെറിയാൻ ഫിലിപ്പിനെയാണ് നേരത്തെ ബോർഡ് വൈസ്‌ചെയർമാൻ പദവിയിലേക്ക് നിശ്ചയിച്ചിരുന്നത്.
എന്നാൽ, പദവിയേറ്റെടുക്കാതെ അനിഷ്ടംപ്രകടിപ്പിച്ച അദ്ദേഹം പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. ഇതിലേക്കാണ് കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവ് പി. ജയരാജനെ തെരഞ്ഞെടുത്തത്. ഒന്നാം പിണറായി സർക്കാരിൽ ശോഭന ജോർജ് ആയിരുന്നു ഈ പദവി വഹിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.