2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇന്നലെ ചലഞ്ചിലെത്തിയത് 1.15 കോടി

തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം നാല് മണിവരെ വാക്‌സിന്‍ ചലഞ്ചില്‍ സഹായമായെത്തിയത് ഒരു കോടി 15 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുക്ക സമ്പാദ്യം കൈമാറി കുട്ടികളടക്കം ചലഞ്ചിന്റെ ഭാഗമാവുകയാണ്. 
 
കേരള പൊലിസിലെ രാജേഷ് മണിമല എന്ന ഉദ്യോഗസ്ഥന്‍ സംഭാവന നല്‍കുന്നവര്‍ക്ക് ചിത്രങ്ങള്‍ വരച്ചുനല്‍കി ചലഞ്ചിന് പിന്തുണ അറിയിച്ചു. 
നൂറ്റിയഞ്ചാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാബീവി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ് തുടങ്ങി നിരവധി പേരാണ് ചലഞ്ചിന്റെ ഭാഗമായത്. 
യുവജന സംഘടനയായ എ.ഐ.വൈ.എഫ് പ്രത്യേക കാംപയിന്‍ ആരംഭിച്ചു. കണ്ണൂരുള്ള ബീഡി തൊഴിലാളി രണ്ടു ലക്ഷം രൂപയും ടി.പത്മനാഭന്‍ ഒരു ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി മകളുടെ വിവാഹത്തിന് മാറ്റിവച്ച തുകയില്‍നിന്ന് 50,000 രൂപ, കൊല്ലം എന്‍.എസ് സഹകരണ ആശുപ്രതി 25 ലക്ഷം രൂപ, ഏറാമല സര്‍വിസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ, കേപ്പ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഒരു ലക്ഷം രൂപ, റിട്ട. ജസ്റ്റിസ് മോഹന്‍ 83,200 രൂപ, ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ താമസിക്കുന്ന മുഹമ്മദ് ഹുസൈനും ഷിറാസ് ഇബ്രാഹിമും ചേര്‍ന്ന് 67,000 രൂപ, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പളവും, മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപയും നല്‍കി. 
സിനിമ രംഗത്തുള്ളവരും മാധ്യമ പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ സഹായ പ്രവാഹമുണ്ടായിരുന്നു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.