2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

മൂടിവച്ചിട്ടും പുറത്തുവരുന്ന റാഫേൽ അഴിമതി

റാഫേൽ യുദ്ധവിമാന ഇടപാടിൽ ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ ദാസോ ഏവിയേഷൻ ഇടനിലക്കാരനായ സുഷേൻ ഗുപ്തയ്ക്ക് 65 കോടി രൂപ കൈക്കൂലി നൽകിയെന്നും അതേക്കുറിച്ച് വിവരം കിട്ടിയിട്ടും സി.ബി.ഐയും ഇ.ഡിയും അന്വേഷിച്ചില്ലെന്നുമുള്ള ഏറ്റവും പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്. ഫ്രഞ്ച് ഒാൺലൈൻ മാധ്യമമായ മീഡിയാപാർട്ട് ആണ് ഇടനിലക്കാരൻ കൈക്കൂലി വാങ്ങിയതും പരാതി ഉണ്ടായിട്ടും ഇന്ത്യയിലെ കുറ്റാന്വേഷണ ഏജൻസികൾ അനങ്ങാതിരുന്നതുമായ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

റാഫേൽ ഇടപാടിലെ അഴിമതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്നപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയിലെ ഇതര നേതാക്കൾ അതേറ്റുപിടിക്കാൻ തയാറായില്ല. ഇതിനാലാണ് റാഫേൽ അഴിമതി ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി വീശാതെപോയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിലെ പ്രധാനിയായിരുന്ന വി.പി സിങ് ബോഫോഴ്സ് ആയുധ ഇടപാടിൽ അഴിമതിയാരോപണം ഉന്നയിച്ചപ്പോൾ, രാജീവ് ഗാന്ധിക്ക് അതിൽ പങ്കില്ലാതിരുന്നിട്ടുപോലും ഇന്ത്യൻ രാഷ്ട്രീയത്തിൽ അത് വൻ പ്രകമ്പനം ഉണ്ടാക്കുകയും അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും വി.പി സിങ് മന്ത്രിസഭ അധികാരത്തിൽ വരികയും ചെയ്തു. ബോഫോഴ്സ് ആയുധ ഇടപാടിനെ കവച്ചുവയ്ക്കുന്ന അഴിമതിയാണ് റാഫേൽ യുദ്ധ വിമാന ഇടപാടിൽ നടന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇടപാടിൽ പങ്കുണ്ടെന്നും കാവൽക്കാരൻ കള്ളനാണെന്നും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നിട്ടും അത് വലിയൊരു പ്രക്ഷോഭമായി മാറുകയോ പാർട്ടിയിൽ നിന്ന് മതിയായ പിന്തുണ കിട്ടുകയോ ഉണ്ടായില്ല. ഏകനായി ആരോപണം ആവർത്തിച്ചുകൊണ്ടിരുന്ന രാഹുൽ ഒറ്റപ്പെടുകയും പരിഹാസ്യനാവുകയും ചെയ്തു. അന്ന് അദ്ദേഹം ഉയർത്തിയ ആരോപണങ്ങളൊക്കെയും സത്യമായിരുന്നുവെന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളിലൂടെ വെളിപ്പെടുന്നു. അഴിമതി സംബന്ധിച്ച് സുപ്രിംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജികൾ തള്ളപ്പെട്ടു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുൻ നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ നൽകിയ ഹരജികളും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തള്ളി. ഇവർ നേരത്തെ അന്വേഷണം ആ വശ്യപ്പെട്ടിരുന്നുവെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. ഇടപാടിലെ കൈക്കൂലി സംബന്ധിച്ച് മൗറീഷ്യസ് അധികൃതർ സി.ബി.ഐക്ക് നൽകിയ വിവരങ്ങളും അവഗണിക്കപ്പെട്ടു.

കള്ളം, അതെത്ര വർഷം സ്വർണപ്പാത്രം കൊണ്ട് മൂടിവച്ചാലും സത്യം ഒരുനാൾ പുറത്തുവരുമെന്ന ആപ്തവാക്യത്തെ സാർഥകമാക്കിക്കൊണ്ട് റാഫേൽ ഇടപാടിലെ അഴിമതി ഓരോന്നായി ഇപ്പോൾ പുറത്തുവന്നുകൊണ്ടിരുന്നു. അതിൽ ഏറ്റവും അവസാനത്തേതാണ് ഫ്രഞ്ച് മാധ്യമം മീഡിയാപാർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മൗറീഷ്യസിൽ സുഷേൻ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള വ്യാജ കമ്പനിയുടെ പേരിൽ ദാസോ പണം കൈമാറിയതിന്റെ രേഖകളാണ് മീഡിയാപാർട്ട് പുറത്തുവിട്ടിരിക്കുന്നത്.
2015ൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ച വേളയിലാണ് റാഫേൽ യുദ്ധവിമാന ഇടപാട് പ്രഖ്യാപിച്ചത്. യുദ്ധവിമാന നിർമാണത്തിൽ പതിറ്റാണ്ടുകളുടെ തഴക്കവും പഴക്കവുമുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എൽ) ഒഴിവാക്കിക്കൊണ്ട് പെട്ടെന്ന് തട്ടിക്കൂട്ടിയ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് സ്ഥാപനത്തിന് അനുബന്ധ കരാറിലൂടെ 1.30 ലക്ഷം കോടി ലഭിക്കാൻ ഇടയായ കരാറിനെ ചൊല്ലിയും അന്നുതന്നെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നതാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന് അനുബന്ധ കരാർ കൈമാറാനിരുന്നതുമായിരുന്നു.126 യുദ്ധവിമാനങ്ങൾ വാങ്ങാനും അതിന്റെ സാങ്കേതിക വിദ്യ കൈമാറാനുമായിരുന്നു യു.പി.എ സർക്കാർ കരാർ ഉണ്ടാക്കിയിരുന്നത്. നരേന്ദ്ര മോദി സർക്കാർ ഇത് തിരുത്തി. കൂടിയ വിലയ്ക്ക് വിമാനം വാങ്ങുവാനും വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം 36 ആയി കുറയ്ക്കാനും മോദി സർക്കാർ തീരുമാനിച്ചു. അതുവരെ പ്രതിരോധ പ്രവർത്തനത്തിൽ യാതൊരു മുൻപരിചയവുമില്ലാതിരുന്ന അനിൽ അംബാനിയുടെ തട്ടിക്കൂട്ട് കമ്പനിക്ക് അനുബന്ധ കരാർ നൽകുകയും ചെയ്തു. റാഫേൽ കരാർ പ്രഖ്യാപന വേളയിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കറെ പ്രധാനമന്ത്രി മോദി കൂടെ കൂട്ടിയിരുന്നില്ല. പകരം വ്യവസായിയായ അനിൽ അംബാനിയാണ് മോദിയെ അനുഗമിച്ചത്. അപ്പോൾത്തന്നെ ഈ ഇടപാടിൽ അഴിമതി മണത്തിരുന്നു. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദുമായി മോദി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നായിരുന്നു റാഫൽ യുദ്ധവിമാന കരാർ പ്രഖ്യാപിച്ചത്. അനുബന്ധ കരാർ നൽകാൻ റിലയൻസിനെ തീരുമാനിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന കേന്ദ്ര സർക്കാർ വാദത്തെ ഒലോൻദ് നിഷേധിച്ചതുമാണ്.

കരാർ ഒപ്പിടുന്നതിന് മുമ്പ് പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിന്റെ ചുമതല വഹിക്കുന്ന പ്രതിരോധ കമ്പനിയായ ഡിഫൻസ് അക്വിസിഷൻ കൗൺസിലുമായി ചർച്ച നടത്തേണ്ടതുണ്ട്. റാഫേലിന്റെ കാര്യത്തിൽ അതുണ്ടായില്ല. റാഫേൽ കരാറിൽ അഴിമതിയാരോപണം ഉയർന്നതിനെത്തുടർന്ന് ജൂലൈ മാസത്തിൽ ഫ്രഞ്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മീഡിയാപാർട്ട് തന്നെയായിരുന്നു ഈ വിവരവും പുറത്തുകൊണ്ടുവന്നത്. ഒരു യുദ്ധവിമാനത്തിന് യു.പി.എ സർക്കാർ നിശ്ചയിച്ച 526 കോടി 2016ൽ അധികാരത്തിൽ വന്ന മോദി സർക്കാർ 1,670 കോടിയായി ഉയർത്തിയതിൽ അഴിമതിയുണ്ടെന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം. ഈ ആരോപണം ബലപ്പെടുത്തുന്നതാണ് മീഡിയാപാർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്ത.
36 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് വിൽക്കാനുള്ള 59,000 കോടി രൂപയുടെ കരാർ സ്വന്തമാക്കാൻ ദാസോ കമ്പനി ഇടനിലക്കാരൻ സുഷേൻ ഗുപ്തയ്ക്ക് 65 കോടി കൈക്കൂലി നൽകിയപ്പോൾ പകരമായി ഇയാൾ നൽകേണ്ടത് ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങളായിരുന്നു. ഗുപ്ത രഹസ്യം ചോർത്തി ദാസോ കമ്പനിക്ക് നൽകുകയും ചെയ്തു. വിവാദമായ അഗസ്റ്റവെസ്റ്റ് ലാൻഡ് ഹെലികോപ്ടർ ഇടപാടിലും ഗുപ്തയായിരുന്നു ഇടനിലക്കാരൻ. അഴിമതിയുമായി ബന്ധപ്പെട്ടതിനാൽ അഗസ്റ്റ കമ്പനിക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിലക്ക് പിൻവലിച്ചതിലും ദുരൂഹതയുണ്ട്. പ്രതിരോധ ഇടപാട് സംബന്ധിച്ച രഹസ്യങ്ങൾ ചോർത്താൻ മാത്രം ഗുപ്ത പ്രാപ്തനാണെങ്കിൽ തീക്കട്ടയിലും ഉറുമ്പരിക്കുമെന്നാണ് കരുതേണ്ടത്. രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ആയുധ കമ്പനികൾക്ക് ചോർത്തി നൽകുന്നത് തടയാൻ കഴിയാത്ത സർക്കാരാണ് രാജ്യസ്നേഹത്തെക്കുറിച്ച് വാചാലമാകുന്നത്. റാഫേൽ യുദ്ധവിമാന കരാറിലെ അഴിമതിയുടെ പൂർണവിവരം പുറത്തുവരുന്നതോടെ ആരുടെയൊക്കെ മുഖം മൂടികളാണ് അഴിഞ്ഞുവീഴുകയെന്ന് കാത്തിരുന്നു കാണേണ്ടതാണ്.മൂടിവച്ചിട്ടും പുറത്തുവരുന്ന
റാഫേൽ അഴിമതി

റാഫേൽ യുദ്ധവിമാന ഇടപാടിൽ ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ ദാസോ ഏവിയേഷൻ ഇടനിലക്കാരനായ സുഷേൻ ഗുപ്തയ്ക്ക് 65 കോടി രൂപ കൈക്കൂലി നൽകിയെന്നും അതേക്കുറിച്ച് വിവരം കിട്ടിയിട്ടും സി.ബി.ഐയും ഇ.ഡിയും അന്വേഷിച്ചില്ലെന്നുമുള്ള ഏറ്റവും പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്. ഫ്രഞ്ച് ഒാൺലൈൻ മാധ്യമമായ മീഡിയാപാർട്ട് ആണ് ഇടനിലക്കാരൻ കൈക്കൂലി വാങ്ങിയതും പരാതി ഉണ്ടായിട്ടും ഇന്ത്യയിലെ കുറ്റാന്വേഷണ ഏജൻസികൾ അനങ്ങാതിരുന്നതുമായ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

റാഫേൽ ഇടപാടിലെ അഴിമതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്നപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയിലെ ഇതര നേതാക്കൾ അതേറ്റുപിടിക്കാൻ തയാറായില്ല. ഇതിനാലാണ് റാഫേൽ അഴിമതി ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി വീശാതെപോയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിലെ പ്രധാനിയായിരുന്ന വി.പി സിങ് ബോഫോഴ്സ് ആയുധ ഇടപാടിൽ അഴിമതിയാരോപണം ഉന്നയിച്ചപ്പോൾ, രാജീവ് ഗാന്ധിക്ക് അതിൽ പങ്കില്ലാതിരുന്നിട്ടുപോലും ഇന്ത്യൻ രാഷ്ട്രീയത്തിൽ അത് വൻ പ്രകമ്പനം ഉണ്ടാക്കുകയും അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുകയും വി.പി സിങ് മന്ത്രിസഭ അധികാരത്തിൽ വരികയും ചെയ്തു. ബോഫോഴ്സ് ആയുധ ഇടപാടിനെ കവച്ചുവയ്ക്കുന്ന അഴിമതിയാണ് റാഫേൽ യുദ്ധ വിമാന ഇടപാടിൽ നടന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇടപാടിൽ പങ്കുണ്ടെന്നും കാവൽക്കാരൻ കള്ളനാണെന്നും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നിട്ടും അത് വലിയൊരു പ്രക്ഷോഭമായി മാറുകയോ പാർട്ടിയിൽ നിന്ന് മതിയായ പിന്തുണ കിട്ടുകയോ ഉണ്ടായില്ല. ഏകനായി ആരോപണം ആവർത്തിച്ചുകൊണ്ടിരുന്ന രാഹുൽ ഒറ്റപ്പെടുകയും പരിഹാസ്യനാവുകയും ചെയ്തു. അന്ന് അദ്ദേഹം ഉയർത്തിയ ആരോപണങ്ങളൊക്കെയും സത്യമായിരുന്നുവെന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളിലൂടെ വെളിപ്പെടുന്നു. അഴിമതി സംബന്ധിച്ച് സുപ്രിംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജികൾ തള്ളപ്പെട്ടു. ഈ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുൻ നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ നൽകിയ ഹരജികളും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തള്ളി. ഇവർ നേരത്തെ അന്വേഷണം ആ വശ്യപ്പെട്ടിരുന്നുവെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. ഇടപാടിലെ കൈക്കൂലി സംബന്ധിച്ച് മൗറീഷ്യസ് അധികൃതർ സി.ബി.ഐക്ക് നൽകിയ വിവരങ്ങളും അവഗണിക്കപ്പെട്ടു.

കള്ളം, അതെത്ര വർഷം സ്വർണപ്പാത്രം കൊണ്ട് മൂടിവച്ചാലും സത്യം ഒരുനാൾ പുറത്തുവരുമെന്ന ആപ്തവാക്യത്തെ സാർഥകമാക്കിക്കൊണ്ട് റാഫേൽ ഇടപാടിലെ അഴിമതി ഓരോന്നായി ഇപ്പോൾ പുറത്തുവന്നുകൊണ്ടിരുന്നു. അതിൽ ഏറ്റവും അവസാനത്തേതാണ് ഫ്രഞ്ച് മാധ്യമം മീഡിയാപാർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മൗറീഷ്യസിൽ സുഷേൻ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള വ്യാജ കമ്പനിയുടെ പേരിൽ ദാസോ പണം കൈമാറിയതിന്റെ രേഖകളാണ് മീഡിയാപാർട്ട് പുറത്തുവിട്ടിരിക്കുന്നത്.
2015ൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ച വേളയിലാണ് റാഫേൽ യുദ്ധവിമാന ഇടപാട് പ്രഖ്യാപിച്ചത്. യുദ്ധവിമാന നിർമാണത്തിൽ പതിറ്റാണ്ടുകളുടെ തഴക്കവും പഴക്കവുമുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എൽ) ഒഴിവാക്കിക്കൊണ്ട് പെട്ടെന്ന് തട്ടിക്കൂട്ടിയ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് സ്ഥാപനത്തിന് അനുബന്ധ കരാറിലൂടെ 1.30 ലക്ഷം കോടി ലഭിക്കാൻ ഇടയായ കരാറിനെ ചൊല്ലിയും അന്നുതന്നെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നതാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിന് അനുബന്ധ കരാർ കൈമാറാനിരുന്നതുമായിരുന്നു.126 യുദ്ധവിമാനങ്ങൾ വാങ്ങാനും അതിന്റെ സാങ്കേതിക വിദ്യ കൈമാറാനുമായിരുന്നു യു.പി.എ സർക്കാർ കരാർ ഉണ്ടാക്കിയിരുന്നത്. നരേന്ദ്ര മോദി സർക്കാർ ഇത് തിരുത്തി. കൂടിയ വിലയ്ക്ക് വിമാനം വാങ്ങുവാനും വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം 36 ആയി കുറയ്ക്കാനും മോദി സർക്കാർ തീരുമാനിച്ചു. അതുവരെ പ്രതിരോധ പ്രവർത്തനത്തിൽ യാതൊരു മുൻപരിചയവുമില്ലാതിരുന്ന അനിൽ അംബാനിയുടെ തട്ടിക്കൂട്ട് കമ്പനിക്ക് അനുബന്ധ കരാർ നൽകുകയും ചെയ്തു. റാഫേൽ കരാർ പ്രഖ്യാപന വേളയിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കറെ പ്രധാനമന്ത്രി മോദി കൂടെ കൂട്ടിയിരുന്നില്ല. പകരം വ്യവസായിയായ അനിൽ അംബാനിയാണ് മോദിയെ അനുഗമിച്ചത്. അപ്പോൾത്തന്നെ ഈ ഇടപാടിൽ അഴിമതി മണത്തിരുന്നു. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദുമായി മോദി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നായിരുന്നു റാഫൽ യുദ്ധവിമാന കരാർ പ്രഖ്യാപിച്ചത്. അനുബന്ധ കരാർ നൽകാൻ റിലയൻസിനെ തീരുമാനിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന കേന്ദ്ര സർക്കാർ വാദത്തെ ഒലോൻദ് നിഷേധിച്ചതുമാണ്.

കരാർ ഒപ്പിടുന്നതിന് മുമ്പ് പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിന്റെ ചുമതല വഹിക്കുന്ന പ്രതിരോധ കമ്പനിയായ ഡിഫൻസ് അക്വിസിഷൻ കൗൺസിലുമായി ചർച്ച നടത്തേണ്ടതുണ്ട്. റാഫേലിന്റെ കാര്യത്തിൽ അതുണ്ടായില്ല. റാഫേൽ കരാറിൽ അഴിമതിയാരോപണം ഉയർന്നതിനെത്തുടർന്ന് ജൂലൈ മാസത്തിൽ ഫ്രഞ്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മീഡിയാപാർട്ട് തന്നെയായിരുന്നു ഈ വിവരവും പുറത്തുകൊണ്ടുവന്നത്. ഒരു യുദ്ധവിമാനത്തിന് യു.പി.എ സർക്കാർ നിശ്ചയിച്ച 526 കോടി 2016ൽ അധികാരത്തിൽ വന്ന മോദി സർക്കാർ 1,670 കോടിയായി ഉയർത്തിയതിൽ അഴിമതിയുണ്ടെന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം. ഈ ആരോപണം ബലപ്പെടുത്തുന്നതാണ് മീഡിയാപാർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്ത.
36 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് വിൽക്കാനുള്ള 59,000 കോടി രൂപയുടെ കരാർ സ്വന്തമാക്കാൻ ദാസോ കമ്പനി ഇടനിലക്കാരൻ സുഷേൻ ഗുപ്തയ്ക്ക് 65 കോടി കൈക്കൂലി നൽകിയപ്പോൾ പകരമായി ഇയാൾ നൽകേണ്ടത് ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങളായിരുന്നു. ഗുപ്ത രഹസ്യം ചോർത്തി ദാസോ കമ്പനിക്ക് നൽകുകയും ചെയ്തു. വിവാദമായ അഗസ്റ്റവെസ്റ്റ് ലാൻഡ് ഹെലികോപ്ടർ ഇടപാടിലും ഗുപ്തയായിരുന്നു ഇടനിലക്കാരൻ. അഴിമതിയുമായി ബന്ധപ്പെട്ടതിനാൽ അഗസ്റ്റ കമ്പനിക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിലക്ക് പിൻവലിച്ചതിലും ദുരൂഹതയുണ്ട്. പ്രതിരോധ ഇടപാട് സംബന്ധിച്ച രഹസ്യങ്ങൾ ചോർത്താൻ മാത്രം ഗുപ്ത പ്രാപ്തനാണെങ്കിൽ തീക്കട്ടയിലും ഉറുമ്പരിക്കുമെന്നാണ് കരുതേണ്ടത്. രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ആയുധ കമ്പനികൾക്ക് ചോർത്തി നൽകുന്നത് തടയാൻ കഴിയാത്ത സർക്കാരാണ് രാജ്യസ്നേഹത്തെക്കുറിച്ച് വാചാലമാകുന്നത്. റാഫേൽ യുദ്ധവിമാന കരാറിലെ അഴിമതിയുടെ പൂർണവിവരം പുറത്തുവരുന്നതോടെ ആരുടെയൊക്കെ മുഖം മൂടികളാണ് അഴിഞ്ഞുവീഴുകയെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.