
റിയാദ്: സഊദി വനിതാ ഒറ്റ പ്രസവത്തില്‍ ആറു കഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. റിയാദില്‍ പ്രിന്‍സ് സുല്‍ത്താന്‍ മെഡിക്കല്‍ സിറ്റിയിലാണ് യുവതി ആറു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെട്ട അറുപതു പേരടങ്ങുന്ന സംഘമാണ് എട്ടാം മാസത്തില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുട്ടികള്‍ എല്ലാവരും സുഖമായി കഴിയുന്നുവെന്ന് മെഡിക്കല്‍ സിറ്റിയിലെ സ്ത്രീ ശിശു രോഗ വിദഗ്ദ്ധന് ഡോ: ഉസാമ അല്‍ തുവൈജിരി പറഞ്ഞു.
സാധാരണ ഗതിയില്‍ ഇത്തരം ഘട്ടങ്ങളില്‍ കുഞ്ഞുങ്ങളുടെയും മാതാവിന്റെയും സുരക്ഷ കണക്കിലെടുത്തു ഏഴാം മാസം തന്നെ ശസ്ത്രക്രിയ നടത്തുകയാണ് പതിവെങ്കിലും ഇവര്‍ എട്ടു മാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് നടപടികള്‍ക്ക് വിധേയമായത്. ഒരു മാസം കുഞ്ഞുങ്ങള്‍ക്ക് മെഡിക്കല്‍ പരിചരണത്തില്‍ ഇവിടെ കഴിയേണ്ടി വരുമെന്നു മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.