
അമ്പലപ്പുഴ: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നതെന്നു സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്. പുന്നപ്ര വയലാര്‍ സമരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ പാര്‍ട്ടിയുടെ അന്ത്യമാണ് ഇത് സൂചിപ്പിക്കുന്നത്. ബി.ജെ.പിയുടെ പാളയത്തിലാണ് കോണ്‍ഗ്രസ്. നാട്ടിലാകെ വര്‍ഗീയത പരത്തുകയാണ് ബി.ജെ.പി. സംഘ പരിവാറും കേന്ദ്രവും ചേര്‍ന്നു ജനജീവിതം ദുസഹമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.