തുടര്‍ നടപടികള്‍ക്ക് സി.ഐ.സി പ്രസിഡന്റ് സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി
വാഫി – വഫിയ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയുടെ തീരുമാനം അനുസരിച്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി ഐ സി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കൂടി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും വിലയിരുത്തി.
ഇതനുസരിച്ച് നിലവില്‍ വാഫി, വഫിയ്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും യാതൊരു വിധ ആശങ്കയും പ്രയാസവും ഇല്ലാതെ സ്ഥാപനവും പഠനവും മുന്നോട്ട് കൊണ്ടുപോവാനും ധാരണയായി. ഇതു സംബന്ധിച്ചു തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതിനു സി ഐ സി പ്രസിഡന്റ് കൂടിയായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയതങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും ചുമതലപ്പെടുത്തി
Comments are closed for this post.