അഹമ്മദ് പാതിരിപ്പറ്റ
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഗ്രൂപ്പ് തങ്ങളുടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദല്‍ ഹാദി അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഡയറക്ടറും ഗ്രൂപ്പ് ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. പാനൂര്‍ മുന്‍ ചെയര്‍പെഴ്‌സണ്‍ റംല ടീച്ചര്‍, സിദ്ദീഖ് മാസ്റ്റര്‍ , സിഗ്മ നാസ്സര്‍, മുനീര്‍ തുടങ്ങിയ ഖത്തറിലെയും കേരളത്തില്‍ നിന്നുള്ളതുമായ നിരവധി രാഷ്ട്രീയ സാംസകാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ദോഹയിലെ പ്രമുഖ വാണിജ്യ സംരഭക മേധാവികളും മറ്റു വ്യവസായ പ്രമുഖരും സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രധിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Comments are closed for this post.