2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ ഉപരോധം പിന്‍വലിക്കണമെന്ന് ജര്‍മ്മനി

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ഖത്തറിനു മേല്‍ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാ ഉപരോധം പിന്‍വലിക്കണമെന്ന് ജര്‍മ്മനി ആവശ്യപ്പെട്ടു. ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്്ദുര്‍റഹ്്മാന്‍ ആല്‍ഥാനിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ ആണ് ഈ ആവശ്യം മുന്നോട്ടു വെച്ചത്. പ്രശ്‌ന പരിഹാരത്തിനായി ഇടപെടാനുള്ള സന്നദ്ധതയും ജര്‍മ്മനി പ്രകടിപ്പിച്ചു.

അനുരഞ്ജനം സാധ്യമാക്കേണ്ട നയതന്ത്ര യത്‌നത്തിന്റെ സമയമാണിതെന്ന് മനസ്സിലാക്കുന്നുവെന്നും മറ്റുള്ളവരുമായി സംസാരിച്ച് തീര്‍ച്ചയായും ജര്‍മ്മനി അതിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി ചേര്‍ന്നും ചര്‍ച്ചകള്‍ക്കു ശ്രമിക്കും. പക്ഷേ ഇപ്പോള്‍ എല്ലാറ്റിനും മേലെ പ്രധാനമായും കര- വായു മാര്‍ഗങ്ങള്‍ തടഞ്ഞത് ഒഴിവാക്കുന്നതിനുള്ള പരിഹാര മാര്‍ഗങ്ങളാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് ഖത്തറിന്റെ ഗതാഗത മാര്‍ഗങ്ങള്‍ ഉപരോധിച്ചിരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്്ദുര്‍റഹ്്മാന്‍ ആല്‍ഥാനി പറഞ്ഞു.

അതേസമയം, കൂടുതല്‍ നയമലംഘനങ്ങളോ അസ്വസ്ഥകളോ ഇല്ലാതെ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്ന് ശുഭാപ്തി വിശ്വാസമുള്ളതായി ജര്‍മന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. അമേരിക്ക, കുവൈത്ത്, യൂറോപ്യന്‍ യൂനിയന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.