2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തര്‍ ഹാജിമാരെ സ്വീകരിക്കാന്‍ രാജ കല്‍പ്പന; സഊദി എയര്‍ലൈന്‍സ് ദോഹയിലേക്ക് സര്‍വ്വീസ് നടത്തും

  • അതിര്‍ത്തികള്‍ തുറക്കും
  • ജിദ്ദയിലെത്തുന്നു ഖത്തര്‍ ഹാജിമാരെ സല്‍മാന്‍ രാജാവിന്റെ അതിഥികളായി സ്വീകരിക്കും
സലാം കൂടരഞ്ഞി

 

റിയാദ്: ഖത്തര്‍ പൗരന്മാരയായ ഹാജിമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും രാജ്യത്തേക്ക് കടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തുറക്കാനും സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു. ഇതോടെ ഖത്തര്‍ പൗരന്മാരുടെ ഈ വര്‍ഷത്തെ അനിശ്ചിതത്വം അവസാനിച്ചു.

ഖത്തര്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമാകും വിധം സഊദി അതിര്‍ത്തി തുറക്കാനും ആവശ്യമെങ്കില്‍ ദോഹയിലേക്ക് സഊദി എയര്‍ ലൈസന്‍സ് അയച്ചു തീര്‍ത്ഥാടകരെ എത്തിക്കാനുമുള്ള സൗകര്യവും ഒരുക്കണമെന്നും രാജകല്‍പ്പനയില്‍ പറയുന്നുണ്ട്.

ഓണ്‍ലൈന്‍ ഹജ്ജ് അനുമതി ലഭിക്കാതെ തന്നെ ഖത്തര്‍ ഹാജിമാര്‍ക്ക് സഊദി കര അതിര്‍ത്തി വഴി ഔന്യ നാഗരികളെത്താനും അനുമതി നല്‍കിയിട്ടുണ്ട്. ഗള്‍ഫ് പ്രതിസന്ധിയില്‍ ഏറ്റവും നിര്‍ണ്ണായകമായ ചുവടുവെപ്പാണ് സഊദി നടത്തിയിരിക്കുന്നുവെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഖത്തര്‍ രാജകുടുംബത്തിലെ ശൈഖ് അബ്ദുള്ള ബിന്‍ അലി ആല്‍ഥാനി ഇന്നലെ ജിദ്ദയിലെത്തി സഊദി കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സല്‍മാന്‍ രാജാവിന്റെ ഇടപെടല്‍. കൂടിക്കാഴ്ച്ചയിലെ മുഖ്യ വിഷയം തീര്‍ത്ഥാടകരുടെ സഊദി പ്രവേശനമായിരുന്നു.

രാജകല്‍പ്പന പ്രകാരം ഹജ്ജിനു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലഭിക്കാതെ തന്നെ സഊദി ഖത്തര്‍ അതിര്‍ത്തി പങ്കിടുന്ന സല്‍വയിലെ റോഡ് മാര്‍ഗ്ഗം സഊദിയിലേക്ക് പ്രവേശിക്കാനാകും. തുടന്ന് അല്‍ഹസ, ദമാം വിമാനത്താവളങ്ങയില്‍ നിന്ന് ജിദ്ദ ഹജ്ജ് ടെര്‍മിനലിലേക്ക് വിമാന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ദോഹയിലേക്ക് പ്രത്യേക ഹജ്ജ് വിമാന അയക്കാന്‍ സഊദി എയര്‍ലൈന്‍സിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സൗജന്യമായി നടത്തുന്ന സര്‍വ്വീസിന്റെ മുഴുവന്‍ ചിലവുകളും സഊദി വഹിക്കും. ജിദ്ദയില്‍ എത്തിയ ഖത്തര്‍ ഹാജിമാരെ സല്‍മാന്‍ രാജാവിന്റെ അതിഥികളായി സ്വീകരിക്കും.

ഹജ്ജുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്‍ക്കെ തന്നെ ഇരു കൂട്ടരും ചില പ്രസ്താവനകള്‍ നടത്തിയത് ആശങ്കക്കിടയാക്കിയിരുന്നു. ഹജ്ജിനെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് ഖത്തര്‍ ശ്രമം നടത്തുന്നതെന്ന് സഊദിയും തങ്ങളുടെ തീര്‍ത്ഥാടകരെ സഊദി തടയുകയാണെന്നു ഖത്തറും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതിനിടെ ഖത്തര്‍ തീര്‍ത്ഥാടകര്‍ക്ക് സ്വാഗതമോതി തമ്പുകളില്‍ സൗകര്യം ചെയ്തതും വന്‍ വാര്‍ത്തയായിരുന്നു.

അതേസമയം, ഹജ്ജിനെ രാഷ്ടീയ വല്‍ക്കരിക്കുന്ന ഖത്തര്‍ നിലപാട് ഇനിയെങ്കിലും നിര്‍ത്തണമെന്ന് യു.എ.ഇ വിദേശ കാര്യ മന്ത്രി അന്‍വര്‍ അല്‍ ഗര്‍ഗാഷ് പറഞ്ഞു. സല്‍മാന്‍ രാജാവിന്റെ പുതിയ ഉത്തരവിനു പിന്നാലെയാണ് യു.എ.എയുടെ പ്രസ്താവന .

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.