കോഴിക്കോട്: നരബലിയും വിഷം നല്‍കിയുള്ള കൊലപാതകവും പ്രമേയമായ ഹൈസ്‌കൂള്‍ അറബി ഗാനം ആലപിച്ച് അബ്ദുല്‍ ഫാദിലിന് ഒന്നാം സ്ഥാനം.
ആതവനാട് എം.എച്ച്.എസ്.എസ് പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ഹനീഫ മുടിക്കോടാണ് സംഗീതം നല്‍കിയതും പരിശീലിപ്പിച്ചതും. ഖുര്‍ആന്‍ ഹൃദിസ്ഥനാക്കിയ ഫാദില്‍ വിദേശരാജ്യത്തടക്കം നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. പിതാവ് വളാഞ്ചേരി മൂടാല്‍ അബ്ദുല്‍ ഹമീദിന്റെയും മാതാവ് സീനത്തിന്റെയും പിന്തുണയോടെയാണ് ഫാദില്‍ എ ഗ്രേഡ് നേടിയത്.
Comments are closed for this post.