തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.
2021 മെയ് മാസത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 37.71 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ചില്‍ ഇത് 34.24 ലക്ഷമായിരുന്നു.
മെയ് മാസത്തെ കണക്കു പ്രകാരം 11 ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക്. 2020 മാര്‍ച്ചില്‍ ഇത് 10 ശതമാനമായിരുന്നു. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ തൊഴിലില്ലായ്മ രൂക്ഷമാണ്.
2020 ജൂണിലെ കണക്കനുസരിച്ച് രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് 20.8 ശതമാനവും കേരളത്തില്‍ 27.3 ശതമാനവുമാണെന്നും പി.എസ് സുപാല്‍, ജി.എസ് ജയലാല്‍, ഇ.കെ വിജയന്‍, പി. ബാലചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
Comments are closed for this post.