2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

പൗരത്വ ഭേദഗതി ബില്‍: പ്രതിപക്ഷ നേതാവ് മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു

 

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് ജനങ്ങളില്‍ ഉയര്‍ന്ന ഗുരുതരമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. 29 ന് ഉച്ചക്ക് രണ്ടിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. അന്നേ ദിവസമാണ് പൗരത്വ ബില്ലിനെക്കുറിച്ചിള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും മത സാമൂഹ്യ സംഘടനാ നേതാക്കളുടേയും യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച യോഗം രാവിലെ 11ന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കും.

ഇന്ത്യയിലെ ജനങ്ങളെയാകെ ഭീതിയിലാഴ്തുകയും ഭരണഘടനയുടെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പൗരത്വഭേദഗതി ബില്ലിനെതിരെ വലിയ പ്രക്ഷോഭമാണു രാജ്യത്ത് നടക്കുന്നത്. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയും ഇതിനെതിരെ പ്രക്ഷോഭരംഗത്താണ്. ഇതിന്റെ ഭാഗമായാണ് മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.