2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മൂടല്‍മഞ്ഞും സൂര്യോദയവും കാണാന്‍ ജനക്കൂട്ടമെത്തി; കേസെടുത്ത് പൊലിസ്, രണ്ടു ലക്ഷം പിഴയിട്ടു

സംഭവം അഞ്ചല്‍ പിനാക്കള്‍ വ്യൂ പോയിന്റില്‍

 

അഞ്ചല്‍(കൊല്ലം): മൂടല്‍മഞ്ഞും സൂര്യോദയവും കാണാന്‍ പുലര്‍ച്ചെ കൂട്ടമായെത്തിയ അഞ്ഞൂറോളം പേര്‍ക്കെതിരേ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് പൊലിസ് കേസെടുത്തു. പിഴയായി മാത്രം പൊലിസിന് ലഭിച്ചത് രണ്ടു ലക്ഷം രൂപ.

അഞ്ചലിലെ പിനാക്കള്‍ വ്യൂ പോയിന്റില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അതിരാവിലെ ഇവിടുത്തെ കോടമഞ്ഞും സുര്യോദയവും കാണാന്‍ അഞ്ഞൂറില്‍പരം ആളുകളാണ് എത്തിയത്. എത്തിയവരില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുകയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്തവരുടെ വാഹനങ്ങളും പൊലിസ് പിടിച്ചെടുത്തു. 200 മുതല്‍ 2,000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്തു. ആളുകള്‍ കൂട്ടമായി കാഴ്ച കാണാനെത്തിയതോടെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അഞ്ചല്‍ പൊലിസ് സ്ഥലത്തെത്തി കേസെടുത്തത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ ജില്ലയില്‍ നിന്നും കൊച്ചുകുട്ടികള്‍ അടക്കമുള്ളവരുമായാണ് വ്യൂ പോയിന്റിലെ പ്രഭാത കാഴ്ചകള്‍ കാണാന്‍ ആളുകള്‍ എത്തിയത്. ആധികം അറിയപ്പെടാതിരുന്ന സ്ഥലമായിരുന്നു പിനാക്കിള്‍ വ്യൂ പോയിന്റ്. ഇവിടുത്തെ കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ധാരാളം ആളുകള്‍ എത്തിത്തുടങ്ങിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.