
വാഷിങ്ടണ്‍: പരസ്പരം ഭ്രാന്തന്മാരെന്നും വിളിച്ചും ചെളിവാരിയെറിഞ്ഞും യു.എസ്- ഉത്തകൊറിയ രാഷ്ട്രത്തലവന്മാര്. ഭ്രാന്തനായ ഉത്തര കൊറിയയുടെ നേതാവ് ഇതുവരെയില്ലാത്ത പരീക്ഷണത്തിനു വിധേയനാകേണ്ടി വരുമെന്നാണ് ട്രംപ് ഒടുവില്‍ പറഞ്ഞത്. ട്രംപ് ഭ്രാന്തനായ വൃദ്ധനാണെന്ന കിം ജോങിന്റെ പ്രസ്താവനയ്ക്കു മറുപടിയായാണ് ട്രംപിന്റെ മറുപടി.
ഉത്തര കൊറിയക്കെതിരേ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കിം ജോങ് ഉന്‍. ട്രംപ് മതിഭ്രമം ബാധിച്ച കിളവനാണെന്നും തങ്ങള്‍ക്കെതിരായ ഉപരോധത്തിനു വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഉന്‍ ആക്ഷേപിച്ചു. ഇതിനുപിന്നാലെയാണ് ട്രംപ് ട്വിറ്ററില്‍ തിരിച്ചടിച്ചത്. സ്വന്തം ജനങ്ങളെ പട്ടിണിക്കിടുന്നതും കൊലക്കുകൊടുക്കുന്നതും വിഷയമാക്കാത്ത ഭ്രാന്തനായ ഉത്തര കൊറിയയുടെ കിം ജോങ് ഉന്‍ മുന്‍പെങ്ങുമില്ലാത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് ട്വിറ്ററില്‍ വെല്ലുവിളിച്ചു.