2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ദിലീപ് നിരപരാധി തന്നെ; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി.സി ജോര്‍ജ്ജ്

കത്തല്ല, കുന്തം കൊണ്ടുവന്നാലും തനിക്ക് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധി തന്നെയെന്ന് ആവര്‍ത്തിച്ച് പി.സി ജോര്‍ജ്ജ് എം.എല്‍.എ. കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചുനില്‍ക്കുന്നുവെന്നും നടിയെ ആക്രമിച്ചവരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ തന്നെ വാങ്ങി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൊലിസ് ഇപ്പോള്‍ നടത്തുന്നത് കള്ള അന്വേഷണമാണ്. കേസ് അന്വേഷണത്തിന് മുഖ്യമന്ത്രി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഴിയെപോകുന്നവരെ എല്ലാം പ്രതിയാക്കുന്ന പരിപാടിയാണ് പൊലിസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. താന്‍ പറഞ്ഞതെല്ലാം സത്യമാണ്. സര്‍ക്കാരല്ല, പട്ടാളം വന്നാലും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കും. നടി തനിക്കെതിരേ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ കത്തല്ല, കുന്തം കൊണ്ടുവന്നാലും തനിക്ക് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിത കമ്മിഷന്റെ നടപടികളെയും കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനെയും ജോര്‍ജ് പരിഹസിച്ചു. വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ബുദ്ധിയും ബോധവും നിയമപരിജ്ഞാനവും ഉള്ളവരെ നിയോഗിക്കണം. അല്ലാതെ ലോകത്തെല്ലാം മത്സരിച്ച് തോറ്റിട്ട് വെറുതെ ഒരു പദവി എടുത്ത് ആര്‍ക്കും നല്‍കരുതെന്നും താന്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രതിനിധിയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.