
സ്റ്റീഫൻ
റിയാദ്: മലയാളിയെ സഊദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശി സ്റ്റീഫനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ സ്റ്റീഫൻ നാല് വർഷമായി നാട്ടിൽ പോയിട്ടില്ല. റിയാദ് നസീമിലെ ഒരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് റിയാദ് കെ.എം.സി.സി വെൽ ഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഫിറോസ് കൊട്ടിയം എന്നിവർ രംഗത്തുണ്ട്.