2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

യോഗയില്‍ സഊദി വനിതക്ക് പത്മശ്രീ: 11 വിദേശികള്‍ക്ക് പത്മശ്രീ

ന്യൂഡല്‍ഹി: യോഗയില്‍ സഊദി വനിതക്ക് പത്മശ്രീ അവാര്‍ഡ്. സഊദി വനിത നൗഫ് മര്‍വായിക്കാണ് ഇന്ത്യന്‍ പരമോന്നത ബഹുമതി കളിലൊന്നായ പത്മശ്രീ അവാര്‍ഡ് ലഭിച്ചത്. യോഗയില്‍ തന്റെ കഴിവ് തെളിയിച്ച ഇവര്‍ അറബ് യോഗ ഫൗണ്ടര്‍ കൂടിയാണ്. അടുത്ത കാലത്തായി യോഗക്ക് സഊദി ഭരണകൂടം അനുമതി നല്‍കിയിരുന്നു.

ജപ്പാനിലെ ടോമിയോ മിസോകാമി , തജകിസ്താനിലെ ഹബിബുള്ള രാജ ബോവ് (ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍), ഫിലിപ്പൈന്‍സിലെ ജോസ് മാ ജോയി (ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി), സിംഗപൂരിലെ ടോമി കോഹ് , മ്യാന്‍മറിലെ ഡോ: താന്‍ദ് മയിന്ദ് (പബ്ലിക് അഫയേഴ്‌സ്), തായ്‌ലാലാന്‍ഡിലെ സോംദേത്ത് ഫ്‌റാ മഹ, വിയറ്റ്‌നാനാമിലെ നഗൂയന്‍ ടിന്‍ തീന്‍ (സ്പിരിറ്റിയുലിസം), ഇന്തോനേഷ്യയിലെ ഐ നോമാന്‍ നൗത്ര (ശില്‍പകല), ബ്രൂണൈയിലെ മലാത്ത് ഹാജി അബ്ദുള്ള (സോഷ്യല്‍ വര്‍ക്ക്), നേപ്പാളിലെ സന്ദൂക് റോയിത്ത് (മെഡിസിന്‍ ഓപ്ത മോളജി), എന്നിവരാണ് പത്മശ്രീ ലഭിച്ച മറ്റു വിദേശികള്‍.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News