2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആറുമാസത്തെ ഉയര്‍ന്ന പ്രതിദിന നിരക്ക്;  കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്  

ആറുമാസത്തെ ഉയര്‍ന്ന പ്രതിദിന നിരക്ക്
കേന്ദ്രം സ്ഥിതിഗതികള്‍ വിലയിരുത്തി
 
ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയും സമയത്തിനുള്ളില്‍ 91,097 കേസുകള്‍ റിപ്പോര്‍ട്ട്‌ചെയ്ത ബ്രസീലാണ് പട്ടികയില്‍ മുന്നില്‍. പ്രതദിന കേസുകള്‍ കുത്തനെ കുറഞ്ഞുവരുന്നതിനിടെ മൂന്നാഴ്ചയായി ഇന്ത്യയില്‍ കേസുകള്‍ കുതിക്കുകയാണ്. ഇതോടെ രാജ്യത്തെ  ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,23,03,131 ആയി ഉയര്‍ന്നു. ഇതില്‍ 1,15,25,039 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. 
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ചെയ്ത കേസുകളില്‍ പകുതിയിലേറെയും മഹാരാഷ്ട്രയിലാണ്. 43,000 ലേറെ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്‌ചെയ്തത്. 
വന്‍നഗരമായ മുംബൈയിലും പൂനെയിലും ഉള്‍പ്പെടെ കേസുകള്‍ ആശങ്കാജനകമായി ഉയരുകയാണ്. 
 
നിയന്തണങ്ങളുടെ ഭാഗമായി പൂനെയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ആള്‍ക്കൂട്ടത്തിന് വിലക്കുണ്ട്.   കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്ന കേരളമുള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. യാതൊരുകാരണവശാലും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കരുതെന്ന് നിര്‍ദേശിച്ച കേന്ദ്രം, പ്രാദേശിക അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അതതുഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അറിയിച്ചു. മൂന്നാംഘട്ട വാക്‌സിന്‍ വിതരണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഇതിന്റെ ഭാഗമായി 45ന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.