2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മേരി കോമിന് വിജയത്തുടക്കം

 

ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോമിന് വിജയത്തുടക്കം. വനിതകളുടെ ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ ഡൊമനിക്കന്‍ റിപബ്ലിക്കിന്റെ മിഗ്വെലിന ഹെര്‍ണാണ്ട@സ് ഗ്രാസ്യയെ തോല്‍പിച്ച് മേരികോം പ്രീക്വാര്‍ട്ടറില്‍ കടന്നു. 4-1 നായിരുന്നു ആറു തവണ ലോക ചാംപ്യനായ മേരി കോമിന്റെ വിജയം. തന്നേക്കാള്‍ 15 വയസ് കുറവുള്ള താരത്തെയാണ് മേരികോം പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍തന്നെ മത്സരത്തില്‍ ആധിപത്യം നേടിയ മേരി കോം ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി നേരിട്ടില്ല. കൊളംബിയയുടെ വലന്‍സിയയാണ് അടുത്ത റൗ@ണ്ടില്‍ മേരികോമിന്റെ എതിരാളി. 2012 ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് മേരി കോം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.