2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റോഡ് തകർന്നാൽ നേരിട്ട് വിളിക്കാം ; റോഡുകളുടെയും കരാറുകാരുടെയും വിവരങ്ങളുമായി വെബ്‌സൈറ്റ് നിലവിൽ വന്നു

തിരുവനന്തപുരം
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള രണ്ടായിരത്തിലധികം റോഡുകളുടെ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം കരാറുകാരന്റെ ബാധ്യതയിൽ പരിപാലിക്കുന്നതിന് ഏറ്റവും കുറഞ്ഞ കാലാവധി (ഡിഫക്ട് ലയബിലിറ്റി പിരീഡ്) വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. റോഡുകളുടെ നിർമാണമോ പുനരുദ്ധാരണമോ നടത്തിയ കരാറുകാരന്റേയും ബന്ധപ്പെട്ട പി.ഡബ്ല്യു.ഡി എൻജിനീയറുടെയും പേരുകളും ഫോൺ നമ്പറുകളും ജില്ല തിരിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൊതുറോഡുകളുടെ കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് വെബ്‌സൈറ്റിൽ നോക്കി റോഡിന്റെ ഡിഫക്ട് ലയബിലിറ്റി കാലാവധി (ഡി.എൽ.പി) കഴിഞ്ഞിട്ടുണ്ടോ എന്ന് മനസിലാക്കി ബന്ധപ്പെട്ട കരാറുകാരനെയോ എൻജിനീയറെയോ ഫോണിൽ ബന്ധപ്പെടാം. പൊതുമരാമത്ത് വകുപ്പിന്റെ ടോൾഫ്രീ നമ്പറിലും വിളിക്കാം. പൊതുറോഡുകൾ സംബന്ധിച്ച വിഷയങ്ങളിൽ കാഴ്ചക്കാരാകാതെ പൊതുജനങ്ങൾക്ക് പരാതികൾ നൽകാൻ കഴിയും. റോഡ് ഇത്തരം പരസ്യപ്പെടുത്തലിലൂടെ ഉദ്യോഗസ്ഥരും കരാറുകാരും പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടിവരും. ഡി.എൽ.പി കാലാവധിയുടെ വിശദാംശങ്ങൾ പി.ഡബ്ല്യു.ഡി കേരള വെബ്‌സൈറ്റിൽ ‘ഡി.എൽ.പി വർക്ക്‌ലിസ്റ്റ് ‘എന്ന ലിങ്കിൽ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.