2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തെരഞ്ഞെടുപ്പിലെ വീഴ്ച: ശക്തമായ നടപടിയുമായി മുസ് ലിം ലീഗ്

സ്വന്തം ലേഖകൻ
കോഴിക്കോട്
നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചയുമായി ബന്ധപ്പെട്ട് പാർട്ടി നിയമിച്ച അന്വേഷണ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരേ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാൻ മുസ് ലിം ലീഗ് ഉന്നതാധികാര സമിതി തീരുമാനം. ഡിസംബർ 20നു ചേരുന്ന നിർവാഹക സമിതിക്ക് ശേഷമാവും നടപടിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി (ഇൻ ചാർജ്) പി.എം.എ സലാം പറഞ്ഞു.
ചില മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞതുൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ പരിശോധന പാർട്ടി നടത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ പാർട്ടിക്കകത്തെ പ്രശ്‌നങ്ങൾ തീർക്കാൻ അടുത്തമാസം 20നകം ചർച്ച നടത്തും. അഖിലേന്ത്യാ നേതാക്കളുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റികളെ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ശക്തമായ നടപടി സ്വീകരിക്കും. പാകപ്പിഴകൾ മനസിലാക്കി മുഖം നോക്കാതെ നടപടിയെടുക്കും. പ്രാദേശികമായുണ്ടായ തർക്കങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിനെയും ബാധിച്ചിട്ടുണ്ട്. പ്രാദേശികതലം മുതലുള്ള പാർട്ടി സംവിധാനത്തിലെ വീഴ്ചകളും പരിശോധിച്ച് ബദൽ സംവിധാനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ, വി.കെ ഇബ്രാഹിം കുഞ്ഞ് പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.