2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റോഷി അഗസ്റ്റിന്‍ ജോസിന്റെ കുഴലൂത്തുകാരന്‍: പി.ജെ ജോസഫ്

 

തൊടുപുഴ: റോഷി അഗസ്റ്റിന്‍ ജോസ് കെ. മാണിയുടെ വെറും കുഴലൂത്തുകാരനാണെന്നും അര്‍ഥമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും കേരള കോണ്‍ഗ്രസ് എം. നേതാവ് പി.ജെ ജോസഫ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും തങ്ങള്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിലും ഇതുതന്നെയാവും നിലപാട്. ഇക്കാര്യം യു.ഡി.എഫില്‍ ആവശ്യപ്പെടും. കെ.എം മാണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മത്സരിച്ച സീറ്റുകളില്‍ ഞങ്ങള്‍ തന്നെ മത്സരിക്കുന്നതാണ് ഉചിതം. വിജയസാധ്യതയാണ് പരിഗണിക്കേണ്ടത്.

ജോസ് കെ. മാണിയെ നേതാക്കള്‍ ഏറെയും കൈവിട്ടു. കള്ളം പറയുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് കൂടെയുള്ളതെന്നും പി.ജെ ജോസഫ് ആരോപിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News