2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് മാനദണ്ഡം ലംഘിച്ച് ബി.ജെ.പി പരിപാടി കെ. സുരേന്ദ്രനടക്കം 1,700 പേർക്കെതിരേ കേസ്

കോഴിക്കോട്/ പെരുമ്പാവൂർ
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുയോഗം നടത്തിയതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കം കണ്ടാലറിയാവുന്ന 1500 പാർട്ടി പ്രവർത്തകർക്കെതിരേ കസബ പൊലിസ് കേസെടുത്തു. ””പോപ്പുലർ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധം”” പ്രതിഷേധ യോഗമാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയത്.

ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, കെ.പി പ്രകാശ് ബാബു, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജില്ല ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, കെ.നാരായണൻ തുടങ്ങിയവരടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. അനുമതി വാങ്ങാതെയാണ് പരിപാടി നടത്തിയതെന്ന് പൊലിസ് പറഞ്ഞു. പെരുമ്പാവൂരിൽ നടന്ന ബി.ജെ.പി യോഗത്തിനെതിരേയും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ സെക്രട്ടറി എസ്. ജയകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് അനിൽകുമാർ തുടങ്ങി കണ്ടാലറിയാവുന്ന 200പേർക്കെതിരേയാണ് പെരുമ്പാവൂർ പൊലിസ് കെസെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.