പാരിസ്
ലോകമെങ്ങും റെക്കോഡ് ചൂട് അനുഭവപ്പെട്ട വർഷമായിരുന്നു 2021 എന്ന് റിപ്പോർട്ട്. അന്തരീക്ഷത്തിൽ ഉയർന്ന അളവിൽ മീഥേൻ വാതകം പുറന്തള്ളപ്പെട്ടതാണ് ഇതിനു വഴിവച്ചതെന്ന് യൂറോപ്യൻ യൂനിയൻ്റെ കാലാവസ്ഥാ നിരീക്ഷണ സർവിസ് റിപ്പോർട്ടിൽ പറയുന്നു.
ആഗോള താപനം വൻ കാലാവസ്ഥാ ദുരന്തങ്ങൾക്കാണ് വഴിവച്ചത്. ആസ്ത്രേലിയയിലും സൈബീരിയയിലും വൻ കാട്ടുതീയുണ്ടായി. 1000 വർഷത്തിലൊരിക്കൽ മാത്രമുണ്ടാകുന്ന ഉഷ്ണതരംഗം വടക്കൻ അമേരിക്കയെ പിടിച്ചുലച്ചു.
കനത്ത മഴ ഏഷ്യ, ആഫ്രിക്ക, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിൽ വൻ പ്രളയത്തിനിടയാക്കി. 2015, 2018 വർഷങ്ങളെക്കാൾ കഴിഞ്ഞ വർഷം ചൂട് കൂടി.
കാർബൺ ഡയോക്സൈഡും മീഥേനും വലിയ അളവിലെത്തിയതാണ് അന്തരീക്ഷത്തെ ക്രമരഹിതമായി ചൂടുപിടിപ്പിച്ചത്- റിപ്പോർട്ട് പറയുന്നു.
Comments are closed for this post.