2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അയോധ്യയിൽ മത്സരിക്കാത്തത് യോഗിക്ക് നല്ലതെന്ന് രാമക്ഷേത്രം മുഖ്യ പൂജാരി

ലഖ്‌നൗ
അയോധ്യയിൽ മത്സരിക്കാത്തത് യോഗിക്ക് നല്ലതെന്ന് അയോധ്യ രാമക്ഷേത്രം മുഖ്യപൂജാരി. അയോധ്യയിൽ യോഗി ആദിത്യനാഥിന് എതിർപ്പുകളുണ്ടെന്നും ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. രാമക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് അയോധ്യയിൽ നിരവധി വീടുകളും കടകളും തകർക്കപ്പെട്ടിട്ടുണ്ട്.
അതിനാൽ അയോധ്യക്കാർക്ക് യോഗിയോട് എതിർപ്പുണ്ട്. അയോധ്യയിൽ മത്സരിക്കരുതെന്ന് താൻ നേരത്തെ യോഗിയെ ഉപദേശിച്ചിരുന്നുവെന്നും ഗോരഖ്പൂരിൽ മത്സരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.