
കോതമംഗലം: നിപ രോഗ ലക്ഷണങ്ങളുമായി കോമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവാവിന് നിപയില്ലെന്ന് സ്ഥിരീകരണം. ബുധനാഴ്ച രാവിലെയാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്.
തുടര്‍ന്ന് അത്യാഹിത വിഭാഗം മണിക്കൂറുകളോളം അടച്ചിടുകയും യുവാവിനെ വിദഗ്ധ പരിശോധനയ്ക്കായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍, യുവാവിന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
യുവാവിന് നിപയാണെന്ന സംശയത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ അടിയന്തര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.