G20 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാർ റിയാദ് സമ്മേളനത്തിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു
റിയാദ്:ഈ വര്‍ഷം സാമ്പത്തിക നേട്ടം കാണുമെന്നാണ് പ്രതീക്ഷയെങ്കിലും കടുത്ത വെല്ലുവിളിയായി കൊറോണ വ്യാപനം മുന്നിലുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ച് ജി 20 സാമ്പത്തിക സമ്മേളനം. ഈ വർഷം സഊദിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി സഊദിയിൽ നടന്ന സാമ്പത്തിക സമ്മേളനത്തിലാണ് ആശങ്ക പങ്ക് വെച്ചത്. കൊറോണ വൈറസ് വ്യാപനം എത്ര സമയം നീണ്ടു നില്‍ക്കും എന്നതിനെ ആശ്രയിച്ചാകും സാമ്പത്തിക രംഗത്തുള്ള പ്രതിഫലനമെന്ന് പറയുന്നു യൂറോപ്യന്‍ യൂണിയൻ സാമ്പത്തിക കാര്യ കമ്മീഷണര്‍ പൌല ജെന്റിലോനി വ്യക്തമാക്കി.
ഇതേ തുടർന്നുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം തുടക്കത്തില്‍ ആഗോള തലത്തില്‍ സാമ്പത്തിക മേഖല വളര്‍ച്ചയിലായിരുന്നു. അടുത്ത വര്‍ഷം വരെ ഇതു തുടരുമെന്നാണ് പ്രതീക്ഷ. ഇതിനിടെയാണ് ഭീഷണയായി കൊറോണ വൈറസ് വ്യാപനം. സ്ഥിതി നേരിടാന്‍ അംഗ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ശ്രമം തുടരുമെന്നും ഇതിനിടെ ഏപ്രിലില്‍ വാഷിങ്ടണില്‍ വീണ്ടും ജി20 ധനകാര്യ മന്ത്രിമാര്‍ യോഗം ചേരാനും ധാരണയായി. ഇതിന് മുന്നോടിയായി രണ്ടാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ ധനകാര്യ മന്ത്രിമാര്‍ ജി20 ഫോറത്തില്‍ അറിയിക്കും.
പുതുതായി ഇറ്റലിയിലും ഇറാനിലും കൊറോണ വൈറസ് എത്തിയത് ആശങ്കയോടെയാണ് കാണുന്നതെന്നും ചൈനക്ക് യൂറോപ്യന്‍ യൂണിയന്റെ മെഡിക്കല്‍ സഹായം എത്തിച്ചതായും ഇറ്റലിയിലെ കൊറോണയില്‍ ഭീതി വേണ്ടെന്നും യൂറോപ്യന്‍ ധനകാര്യ കമ്മീഷണര്‍ പറഞ്ഞു. സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ അധ്യക്ഷനായ സമ്മേളനം കൊറോണ വൈറസ് സാമ്പത്തിക രാംഗുണ്ടാക്കിയ ഭീഷണി, നികുതി ഡിജിറ്റൽ വൽക്കരണം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ ചർച്ച ചെയ്ത യോഗത്തിൽ ജി 20 അംഗ രാജ്യങ്ങളിലെ ധനമന്ത്രിമാർ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.