
1921 ല്‍ നടന്ന മാപ്പിള ലഹളയില്‍ പങ്കെടുത്ത ഏറനാടന്‍ മലയാളി മുസ്ലിമീങ്ങളായ വീരശൂര രായ ദീനീ സ്നേഹികളായ മാപ്പിളമാരെ ബ്രിട്ടീഷുകാര്‍ അന്തമാനിലേക്ക് നാടുകടത്തി. അവരുടെ പ്രവര്‍ത്തനഫലമായി അഹ്ലുസുന്നത്തി വല്‍ ജമാഅ: യാതൊരുവിധ കോട്ടവും സംഭവിക്കാതെ മഹാന്മാര് പഠിപ്പിച്ചു തന്ന രീതിയില്‍ ഇവിടെ നിലനിന്നുപോന്നു.
ബ്രിട്ടീഷുകാര്‍ നാടുകടത്തിയ മാപ്പിളമാരുടെ പിന്തലമുറക്കാരായ മൂന്നാം തലമുറ ആ അഹ് ലുസുന്നത്തി വല്‍ ജമാഅ: സമസ്തയുടെ കീഴില്‍ യാതൊരു വിധ കോട്ടവും സംഭവിക്കാതെ നിലനിര്‍ത്തി പോരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഈ അന്തമാനില്‍ ദീനീ നിലനില്‍പ്പിനുവേണ്ടി അഹോരാത്രം പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. സമസ്ത യുടെ കീഴില്‍ അന്തമാനില്‍ സമസ്തയുടെ കീഴ്ഘടകങ്ങളായ എസ്.കെ.എസ്.എസ്.എഫ്
പോലെ പല സംഘടനകളും പ്രവര്‍ത്തിച്ചുവരുന്നു.
പ്രത്യേകിച്ച് എടുത്തു പറയേണ്ടത് എസ്.കെ.എസ്.എസ്.എഫ്
ന്റെ പ്രവര്‍ത്തനങ്ങളാണ്.
പാവപ്പെട്ട വീടില്ലാത്ത ആളുകള്‍ക്ക് വീട് വെച്ചു കൊടുക്കുകയും ഈ കോവിഡ് മഹാമാരിയില്‍ ഒരു സന്നദ്ധ സേനയായി പ്രവര്‍ത്തിക്കുകയും പാവപ്പെട്ട ആളുകള്‍ക്ക് ഒരു അത്താണി ആവുകയും ചെയ്തു.
ഇതുകൊണ്ടൊക്കെ തന്നെ പൊതുജനങ്ങളില്‍ നിന്ന് നല്ല ജനപിന്തുണയും സഹായവും ലഭിക്കുന്നുമുണ്ട്. അല്ലാഹു ഈ പ്രവര്‍ത്തനങ്ങളെല്ലാം സ്വീകരിക്കട്ടെ.
അന്തമാനില്‍ സെളൈ രൂപീകരിച്ചത് 2004 ലാണ്.
ആദ്യകാല ഭാരവാഹികള്‍
1. പ്രസിഡന്റ് ജനാബ് പി.കെ ശകീല്‍ വിമ്പര്ലിഗഞ്ജ്,
സെക്രട്ടറി ജനാബ് ഹുസ്സൈന്‍ സറ്റുവര്‍ട്ട് ഗഞ്ജ്
2. ജനാബ് എം. ഖാലിദ് വിമ്പര്ലിഗഞ്ജ്,സെക്രട്ടറി
ജനാബ് യുസുഫ് സറ്റുവര്‍ട്ട് ഗഞ്ജ്.
3. ജനാബ് എം. ഖാലിദ് പ്രസിഡന്റ് വിമ്പര്ലിഗഞ്ജ്,
സെക്രട്ടറി ജനാബ് എം.ടി. ഹുസ്സൈന്‍ ബംബുഫ്ലാറ്റ്
4. ജനാബ് ഒ.എം.എസ് സീതി കോയ തങ്ങള്‍ പ്രസിഡന്റ്
സെക്രട്ടറി ജനാബ് പി.വി അബ്ദുല്‍ റസാഖ് മണ്ണാര്ഘാട്ട്
ഇപ്പൊള്‍ നിലവില്‍
പ്രസിഡന്റ് ജനാബ് വി.കെ. അബ്ദുല്‍ സലാം ഹാജി വിമ്പര്ലിഗഞ്ജ്
,സെക്രട്ടറി ജനാബ് കെ.മുഹമ്മദ് റഫീഖ് സറ്റുവര്‍ട്ട് ഗഞ്ജ്.