2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തമിഴ് യുവതികളെ കയ്യേറ്റം ചെയ്തു; സിനിമ നടൻ കണ്ണനെതിരെ പരാതി

പാലക്കാട്; തമിഴ് നാട്ടിൽ നിന്നും മിഠായി വിൽപനക്കെത്തിയ യുവതികളെ സിനിമ സീരിയൽ നടൻ കണ്ണൻ പട്ടാമ്പിയും കൂട്ടാളികളും കയ്യേറ്റം ചെയ്തതായി പരാതി. പാലക്കാട് ജില്ലയിലെ തൃത്താല ഞാങ്ങാട്ടിരിയിലാണ് തമിഴ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തമിഴ് കുടുംബം താമസിക്കുന്ന വീട്ടിൽ മദ്യപിച്ചെത്തിയ കണ്ണൻ പട്ടാമ്പിയും കണ്ടാലറിയാവുന്ന മൂന്ന് പേരും ചേർന്ന് സ്ത്രീകളെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവ സമയം വീട്ടിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ ഗുണ്ടാ സംഘം സ്ഥലം വിടുകയായിരുന്നു.

തമിഴ് കുടുംബം താമസിക്കുന്ന പഴയ ഓടിട്ട വീട്ടിൽ മലയാളികളല്ലാതെ മറ്റാരും താമസിക്കാൻ പാടില്ലെന്ന് പറഞ്ഞായിരുന്നു അക്രമം

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൻ പട്ടാമ്പി നിലവിൽ തൃത്താല പോലീസ് സ്റ്റേഷൻ റൗഡിയാണ്. നേരത്തെ പട്ടാമ്പിയിലെ വനിത ഡോക്ടറേയും പൊതു പ്രവർത്തകയേയും അപമാനിച്ച കേസിൽ ഹൈക്കോടതി ഇയാൾക്ക് അടുത്തിടെയാണ് ജാമ്യം അനുവദിച്ചത്. തുടർന്നും കേസുകളിൽ പ്രതിയാവരുത് എന്നതായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാൽ വ്യവസ്ഥ ലംഘിച്ച് വീണ്ടും കേസിൽ പ്രതിയായ ഇയാളുടെ ജമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇയാൾക്കെതിരെ വീണ്ടും സമാന സ്വഭാവമുള പരാതി ഉയർന്ന് വരുന്നത്.

അതേസമയം പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാത്ത തൃത്താല പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. പ്രതികൾക്കൊപ്പം ചേർന്ന് കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിച്ചതായാണ് ആരോപണം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.