2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുതിയ വെബ് മാഗസിനുമായി എംകെ മുനീര്‍

പുതിയ കാലത്തിന്റെ മാധ്യമ ബോധത്തെ ഉള്‍കൊണ്ട്. വായനയുടെ ‘കാഴ്ചയിലേക്കും കേള്‍വി ‘യിലേക്കും , അനുഭൂതികളുടെയും ചിന്തകളുടെയും പുതിയ തലങ്ങളിലേക്ക്വാതില്‍ തുറന്ന് പുതിയ വെബ് മാഗസിനുമായി എംകെ മുനീര്‍.പല തൊഴില്‍ മേഖലയില്‍ പെട്ട പ്രതിഭകള്‍, അടിത്തട്ടനുഭവങ്ങള്‍, തെരുവോര ജീവിതങ്ങള്‍, വിദ്യാഭ്യാസ രംഗം, യാത്രകള്‍ ഇങ്ങനെ ഏതു മേഖലയിലെയും സൂക്ഷ്മമായ അടയാളങ്ങള്‍ ‘ read vision ‘ എന്ന പേരിലാണ് പുറത്തിറക്കുന്നത്.

സാംസ്‌കാരികമായ ബഹുസ്വരതയെ പരിപോഷിപ്പിക്കുന്ന വിധത്തില്‍ മെച്ചപ്പെട്ടതാക്കുക എന്നതാണ് റീഡ് വിഷന്റെ നയം. കുട്ടികള്‍, പുതിയ പ്രതിഭകള്‍, ഒപ്പം തീര്‍ച്ചയായും നമ്മുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാര്‍, സംഗീതജ്ഞര്‍, പാട്ടുകാര്‍, ചിത്രകാരന്മാര്‍, പല തൊഴില്‍ മേഖലയില്‍ പെട്ട പ്രതിഭകള്‍, അടിത്തട്ടനുഭവങ്ങള്‍, തെരുവോര ജീവിതങ്ങള്‍, വിദ്യാഭ്യാസ രംഗം, യാത്രകള്‍ ഇങ്ങനെ ഏതു മേഖലയിലെയും സൂക്ഷ്മമായ അടയാളങ്ങള്‍ ‘ read vision ‘അതിന്റെ ആസ്വാദകരുടെ മുന്നിലെത്തിക്കും.

ജൂണ്‍ 19 നു കാലത്ത് പത്ത് മണിക്ക് ബഹു.കേരള നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് റീഡ് വിഷന്‍ ലോഗ് ഇന്‍ ചെയ്യും. ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും അവരുടെ ഏത് ഡിവൈസിലും, www.readvision.inഎന്ന് അപ്പോള്‍ തന്നെ കാണാം, വായിക്കാം, കേള്‍ക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News