2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡി.സി.സി പുനഃസംഘടന പ്രസിഡന്റുമാരുടെ സാധ്യതാപട്ടികയില്‍ രണ്ട് വനിതകള്‍

   

 

തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനാ ചര്‍ച്ചകള്‍ പുരോഗമിക്കവെ ആദ്യഘട്ടത്തില്‍ തയാറാക്കിയ സാധ്യതാപട്ടികയില്‍ ഇടംപിടിച്ചത് രണ്ട് വനിതകള്‍ മാത്രം.
പത്മജ വേണുഗോപാല്‍ (തൃശൂര്‍), പി.കെ ജയലക്ഷ്മി (വയനാട്) എന്നിവരാണ് ഡി.സി.സി പ്രസിഡന്റുമാരുടെ സാധ്യതാപട്ടികയില്‍ ഇടംനേടിയ വനിതകള്‍. നിലവില്‍ കൊല്ലം ഡി.സി.സി പ്രസിഡന്റായ ബിന്ദു കൃഷ്ണയുടെ പേര് പട്ടികയിലില്ല.

തലമുറമാറ്റം പൂര്‍ണമായും തള്ളുന്ന പട്ടികയില്‍ എല്ലാം പഴയ നേതാക്കളാണ്. കൊല്ലത്ത് ശൂരനാട് രാജശേഖരന് പുറമെ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ഷാനവാസ് ഖാന്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ആലപ്പുഴയില്‍ ഡി.സുഗതന്‍, എ.എ ഷുക്കൂര്‍, ബാബുപ്രസാദ്, പത്തനംതിട്ടയില്‍ സതീഷ് കൊച്ചുപറമ്പ്, ശിവദാസന്‍ നായര്‍, പഴകുളം മധു, എം. ഷൈലജ്, ഇടുക്കിയില്‍ ഇ.എം അഗസ്തി, ടി.പി മാത്യു, ജോയ് തോമസ്, അശോകന്‍, കോട്ടയത്ത് കെ.സി ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ടോണി കല്ലാനി എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
എറണാകുളത്ത് എം. വേണുഗോപാല്‍, അജയ് തറയില്‍, ജെയ്‌സണ്‍ ജോസഫ്, അബ്ദുള്‍ മുത്തലിക്, തൃശൂരില്‍ ടി.യു രാധാകൃഷ്ണന്‍, അനില്‍ അക്കര, കോഴിക്കോട്ട് കെ.പി അനില്‍കുമാര്‍, എന്‍. സുബ്രഹ്മണ്യം, പ്രവീണ്‍കുമാര്‍, പാലക്കാട്ട് എ.വി ഗോപിനാഥ്, പി.വി ബാലചന്ദ്രന്‍, പി.ചന്ദ്രന്‍, കണ്ണൂരില്‍ മാര്‍ട്ടിന്‍ ജോര്‍ജ്, സോണി സെബാസ്റ്റ്യന്‍, മുഹമ്മദ് ഫൈസല്‍, മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്ത്, പി.കെ അജയമോഹന്‍ കാസര്‍കോട്ട് ബാലകൃഷ്ണന്‍ പെരിയ, ഖാദര്‍ മങ്ങാട്, നീലകണ്ഠന്‍, വയനാട് എം.പി അപ്പച്ചന്‍, പി.ജെ ഐസക്ക്, കെ.കെ എബ്രഹാം എന്നിവരാണ് സാധ്യതാപട്ടികയിലുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.