2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യസഭയിലേക്ക് ടിക്കറ്റില്ല; എഴുത്തിലേക്ക് തിരിയുന്നുവെന്ന് പ്രഖ്യാപിച്ച് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ടിക്കറ്റില്ലെന്ന് ഉറപ്പായതോടെ എഴുത്തിലേക്ക് തിരിയുകയാണെന്ന് പ്രഖ്യാപിച്ച് ഇടതുസഹയാത്രികന്‍ ചെറിയാന്‍ഫിലിപ്പ്. കഴിഞ്ഞ ദിവസം സി.പി.എം രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്മാറുകയാണെന്ന സൂചനയുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയത്. വിവിധ കക്ഷികളിലെ അന്തര്‍നാടകങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകത്തിന്റെ പേര് ‘ഇടതും വലതും ‘എന്നാണെന്നും ചെറിയാന്‍ഫിലിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭാ സീറ്റ് കിട്ടാത്തതിലെ അതൃപ്തിയാണ് സി.പി.എമ്മിലെ വിഭാഗീയതയും കക്ഷികള്‍ക്കിടയിലെ രഹസ്യധാരണകളും തുറന്നുപറയുന്ന പുസ്തകത്തിന്റെ രചനയിലേക്ക് ചെറിയാന്‍ ഫിലിപ്പിനെ നയിച്ചതെന്നാണ് സൂചന.

നാല്‍പത് വര്‍ഷം മുന്‍പ് ‘കാല്‍ നൂറ്റാണ്ട് ‘ എന്ന പേരില്‍ ഒരു പുസ്തകം ചെറിയാന്‍ഫിലിപ്പ് എഴുതിയിരുന്നു. ഈ പുസ്‌കത്തിനു ശേഷം ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രമാണ് എഴുതിത്തുടങ്ങുകയെന്നും വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായി പ്രതിപാദിക്കുമെന്നും ചെറിയാന്‍ഫിലിപ്പ് പറയുന്നു. അതിനിടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ച ചെയ്യപ്പെടുകയും ട്രോളുകള്‍ പിറക്കുകയും ചെയ്തതിനുപിന്നാലെ രാജ്യസഭാ സ്ഥാനാര്‍ഥികളായ ജോണ്‍ ബ്രിട്ടാസിനും ഡോ.വി ശിവദാസിനും പി.വി അബ്ദുല്‍വഹാബിനും അഭിനന്ദനമറിയിച്ചുകൊണ്ടും മൂവരും തന്റെ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയുമുള്ള പോസ്റ്റും ചെറിയാന്‍ ഫിലിപ്പിന്റെ വകയായി ഫേസ്ബുക്കിലെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News