2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

2022 ഖത്തർ ലോകകപ്പ് വളണ്ടിയർമാരുടെ പട്ടികയിൽ 165 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും

അഹമ്മദ് പാതിരിപ്പറ്റ

 

ദോഹ: 2022 ലോക കപ്പ് ഫുട്ബോളിനായുള്ള വാളണ്ടിയര്‍മാരുടെ പട്ടികയില്‍ ആഗോള തലത്തില്‍ നിന്നും 165 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ ലോക കപ്പ് മാന്‍പവര്‍ കമ്മറ്റി മേധാവി റഷാ അല്‍ ഖര്‍നിയാണ് ഇക്കാര്യം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഖത്തര്‍ ലോക കപ്പുമായി ബന്ധപ്പെട്ട് സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുത ഗതിയില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. വാളണ്ടിയര്‍ തിരെഞ്ഞെടുപ്പ് വളരെ സൂക്ഷ്മമായും വേഗതയിലും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയുമാണ്. ലോക കപ്പ് ഉല്‍ഘാടന ചടങ്ങുകള്‍ മികവുറ്റതാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സംഘാടക സമിതിയായ സുപ്രീം കമ്മറ്റി ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോക കപ്പ് വാളണ്ടിയര്‍മാര്‍ക്ക് വിപുലമായ പ്രവര്‍ത്തനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.