2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ മാറ്റത്തിന് സാധ്യത ഐ.എന്‍.എല്ലിനെ പരിഗണിച്ചേക്കും

 

മലപ്പുറം: അസ്വാരസ്യങ്ങള്‍ തീര്‍ത്ത ഐ.എന്‍.എല്ലിനെ കൂടി പരിഗണിച്ച് സര്‍ക്കാര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ മാറ്റം വരുത്തുന്നു.കഴിഞ്ഞ മാസം പ്രഖ്യാപിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലാണ് ഐ.എന്‍.എല്‍ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്താനൊരുങ്ങുന്നത്. നിലവിലെ കമ്മറ്റിയില്‍ ഉള്‍പ്പെട്ട ഒരു അംഗത്തെ ഒഴിവാക്കിയാവും പുതിയ അംഗത്തെ ഉള്‍പ്പെടുത്തുക.

നിലവിലെ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയെങ്കിലും ഇതുവരെ ഗസറ്റ് വിജ്ഞാപനവും പുറപ്പടിവിച്ചട്ടില്ല. ഹജ്ജ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി ഐ.എന്‍.എല്ലും ഇടതു മുന്നണിയെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് പാര്‍ട്ടി ചേരിതിരിഞ്ഞ് പോര്‍വിളിയുണ്ടായത്. കഴിഞ്ഞ കമ്മിറ്റിയില്‍ ഐ.എന്‍.എല്‍ പ്രതിനിധിയായി കഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ ഉള്‍പ്പെട്ടിരുന്നു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നതോടെ ഐ.എന്‍.എല്‍ പ്രതിനിധിയും നീലേശ്വരം നഗരസഭാ കൗണ്‍സിലറുമായ ശംസുദ്ദീന്‍ അരിഞ്ചിറയെ ഉള്‍പ്പെടുത്തി. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കി ഹജ്ജ് കമിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ സി.പി.എം നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ പി.പി മുഹമ്മദ് റാഫിയെയാണ് കമ്മറ്റിയില്‍ ഉള്‍പെടുത്തിയത്.

മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി അടക്കം 16 പേരാണ് പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ ആറ് അംഗങ്ങള്‍ പഴയ കമ്മറ്റിയിലുള്ളവരാണ്. ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടത്തുക.
പുതിയ ഹജ്ജ് കമ്മിറ്റി അംഗങ്ങളായവരില്‍ സി. മുഹമ്മദ് ഫൈസി, അഡ്വ. പി.ടി.എ റഹീം എന്നിവര്‍ മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്മാരാണ്. സി. മുഹമ്മദ് ഫൈസി ചെയര്‍മാനായുളള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ ജൂലൈയില്‍ അവസാനിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.