
54 തസ്തികകളിലെ ഒഴിവുകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, വെറ്ററിനറി സര്ജന്, ബോട്ടണി ലക്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (അനസ്തേഷ്യ ആന്‍ഡ് ന്യൂറോളജി), ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവയടക്കം 54 ഒഴിവുകളിലേക്കാണ് വിജ്ഞാപനം.
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ www.keralapsc.gov.in എന്ന വെബ്സൈറ്റിലെ ഒറ്റത്തവണ രജിസ്ട്രേഷന് വഴിയാണ് അപേക്ഷിക്കേണ്ടത്.
നേരത്തെ ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയവര്‍ പ്രൊഫൈലിലൂടെയും ചെയ്യാത്തവര്‍ പുതുതായി ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയ ശേഷവും അപേക്ഷിക്കണം.