ജിദ്ദ: സഊദിയിൽ വാഹനത്തില്‍ നിന്ന് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു. എറണാകുളം ആലുവ ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര സ്വദേശി കരിമ്പേപടിക്കല്‍ സത്താര്‍ (42) ആണ് പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫില്‍ മരിച്ചത്. റിയാദിലെ ഉമര്‍ അലി ബന്‍സാഫ് ഫുഡ് സ്റ്റഫ് കമ്പനിയില്‍ ട്രെയ്ലര്‍ ഡ്രൈവറായിരുന്നു.
റിയാദില്‍ നിന്നും സഊദിയിലെ വിവിധ പ്രദേശങ്ങളിലേക്ക് ചരക്കുമായി പുറപ്പെട്ട ഇദ്ദേഹം വ്യാഴാഴ്ച ജിദ്ദയില്‍ നിന്നും തായിഫില്‍ എത്തിയതായിരുന്നു. നിര്‍ത്തിയിട്ട വാഹനത്തിന്റെ സീറ്റില്‍ നിന്നും തലകറങ്ങി താഴെ വീഴാണ് അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ അന്ത്യം സംഭവിക്കുകയായിരുന്നു. 17 വര്‍ഷത്തോളമായി സഊദിയിലുണ്ട്. പിതാവ്: അബു പല്ലേരിക്കണ്ടം, മാതാവ്: നഫീസ, ഭാര്യ: ഷിംന, മക്കള്‍: ഇമ്രാന്‍, ഇര്‍ഫാന്‍, ഇഹ്‌സാന്‍. തായിഫ് കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം തായിഫില്‍ ഖബറടക്കും.
Comments are closed for this post.