2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വില കുറയ്ക്കാനാവില്ല, തിങ്കളാഴ്ച മുതല്‍ കോഴിക്കടകള്‍ അടച്ചിട്ട് സമരം

തിരുവനന്തപുരം: ഇറച്ചിക്കോഴി കിലോയ്ക്ക് 87 രൂപ നിരക്കില്‍ വില്‍ക്കണമെന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി കോഴി കര്‍ഷകരും വിതരണക്കാരും. വില കുറച്ച് കോഴികള്‍ വില്‍ക്കാനാവില്ലെന്നും തിങ്കളാഴ്ച മുതല്‍ കോഴിക്കടകള്‍ അടച്ചിടുമെന്നും ഓള്‍ കേരള പൗള്‍ട്രി ഫാര്‍മേര്‍സ് ആന്റ് ട്രേഡേര്‍സ് അസോസിയേഷന്‍ അറിയിച്ചു.

ജി.എസ്.ടി വന്നതിനു പിന്നാലെ ഇറച്ചിക്കോഴിക്ക് വലിയ രീതിയില്‍ വില കൂടിയിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് കോഴി കിലോയ്ക്ക് 87 രൂപ നിരക്കില്‍ വില്‍ക്കണമെന്നും വില കൂട്ടി വിറ്റാല്‍ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചത്.

എന്നാല്‍, കൂടിയ വിലയ്ക്ക് വില്‍ക്കുന്നതിനെതിരെ നടപടിയെടുത്താല്‍ കടയടച്ച് പ്രതിഷേധിക്കുമെന്നറിയിച്ച് ഓള്‍ കേരള ചിക്കന്‍ ഡീലേര്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. കോഴി വില നിശ്ചയിച്ചത് ഏകപക്ഷീയമാണെന്നും ഉദ്പാദക ചെലവു പോലും നോക്കാതെയാണ് സര്‍ക്കാര്‍ വില നിശ്ചയിച്ചതെന്നും അസോസിയേഷന്‍ ആരോപിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News