തൊടുപുഴ: യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാഹുല്‍ ഗാന്ധി 27-ന് ഇടുക്കി ജില്ലയില്‍ പര്യടനം നടത്തുമെന്ന് യു ഡി എഫ് നേതാക്കള്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് 2-ന് പുറ്റടി, 3-ന് അടിമാലി, വൈകിട്ട് 4 ന് തെടുപുഴ എന്നീ കേന്ദ്രങ്ങളിലാണ് പൊതുസമ്മേളനങ്ങള്‍. രാഹുല്‍ ഗാന്ധിയോടൊപ്പം പുറ്റടിയിലെ സമ്മേളനത്തില്‍ അഡ്വ. ഇ എം ആഗസ്തി (ഉടുമ്പഞ്ചോല), അഡ്വ സിറിയക്ക് തോമസ് (പീരുമേട്) എന്നീ സ്ഥാനാര്‍ഥികളും,
അടിമാലിയിലെ സമ്മേളനത്തില്‍ ഡി കുമാര്‍ (ദേവികുളം), കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് (ഇടുക്കി) എന്നീ സ്ഥാനാര്‍ത്ഥികളും, തൊടുപുഴയിലെ സമ്മേളനത്തില്‍ സ്ഥാനാര്‍ഥി പി ജെ ജോസഫും (തൊടുപുഴ) പ്രസംഗിക്കും.
പീരുമേട്, ഉടുമ്പഞ്ചോല നിയോജകമണ്ഡലംകാരും ഇടുക്കി നിയോജകമണ്ഡലത്തിലെ കാഞ്ചിയാര്‍, കട്ടപ്പന, എന്നീ മണ്ഡലംകാരും, പുറ്റടിയിലും, ദേവികുളം നിയോജകമണ്ഡലംകാരും, ഇടുക്കി നിയോജകമണ്ഡലത്തിലെ മരിയാപുരം, കാമാക്ഷി, വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി, എന്നി മണ്ഡലംകാര്‍ അടിമാലിയിലും, തൊടുപുഴ നിയോജകമണ്ഡലംകാരും, ഇടുക്കി നിയോജകമണ്ഡലത്തിലെ, അറക്കുളം, കുടയത്തൂര്‍ മണ്ഡലംകാരും തൊടുപുഴയിലും നടക്കുന്ന സമ്മേളനങ്ങളില്‍ അണിചേരും.
Comments are closed for this post.