2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തളിപ്പറമ്പിൽ അമ്പതിലേറെ പേർ സി.പി.എം വിട്ട് സി.പി.ഐയിൽ

തളിപ്പറമ്പ്
സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗമായിരുന്ന കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ അമ്പതിലേറെ പേർ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നു. സി.പി.ഐ മണ്ഡലം ഭാരവാഹികൾ തളിപ്പറമ്പിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അച്ചടക്കലംഘനത്തിന്റെ പേരിൽ വെള്ളിയാഴ്ച മുരളീധരനെ സി.പി.എമ്മിൽനിന്ന് പുറത്താക്കിയിരുന്നു. 18 പാർട്ടി അംഗങ്ങൾ ഉൾപ്പെടെ 57 പേരാണ് തനിക്കൊപ്പം പാർട്ടി വിട്ടതെന്ന് കോമത്ത് മുരളീധരൻ പറഞ്ഞു.
ഉൾപ്പാർട്ടി ജനാപത്യം നിലനിൽക്കുന്ന പാർട്ടിയിൽ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ താൻ ചിലർക്ക് ശത്രുവായി. പാർഥാസ് ഉടമ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തെറ്റുകൾ ചൂണ്ടിക്കാണിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്നും മുരളീധരൻ സൂചിപ്പിച്ചു. രാജിവച്ച മാന്തംകുണ്ട് കിഴക്ക് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിമാരായ ഡി.എം ബാബുവും കെ. സതീശനും ഉൾപ്പെടെ 57പേരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെ മാധ്യമങ്ങൾക്ക് നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.