കാബൂള്‍: അധികാരം പിടിച്ചതോടെ അഫ്ഗാന്റെ മൂവര്‍ണ പതാക മാറ്റാനൊരുങ്ങുകയാണ് താലിബാന്‍. പകരം അവരുടെ വെളുത്ത പതാക കൊണ്ടുവരാനാണ് നീക്കം. അഫ്ഗാനിസ്ഥാന്‍ പതാക മാറ്റത്തിനു വിധേയമാകുന്നത് ആദ്യമായല്ല. ബ്രിട്ടിഷ് ഭരണത്തില്‍ നിന്നു പൂര്‍ണസ്വാതന്ത്ര്യം നേടി 100 വര്‍ഷത്തിനിടെ 18 തവണയാണ് രാജ്യത്തിന്റെ പതാക മാറിയത്.
1901ല്‍ ഭരണാധികാരിയായ ഹബീബുല്ല ഖാന്‍ തന്റെ പിതാവിന്റെ കാലത്തുള്ള കറുത്ത പതാക വിലങ്ങനെ വച്ച വാളുകള്‍ക്കു മുകളില്‍ പള്ളിയുടെ മുദ്രയുള്ളതാക്കി പരിഷ്‌കരിച്ചു. 1921ല്‍ രാജ്യം പൂര്‍ണസ്വാതന്ത്ര്യം നേടിയപ്പോള്‍ അമാനുല്ല ഖാന്‍ വാളുകള്‍ ചെറുതാക്കി വീണ്ടും പതാക മാറ്റി. 1926ല്‍ വാളുകള്‍ ഒഴിവാക്കി അദ്ദേഹം തന്നെ വീണ്ടും മാറ്റം കൊണ്ടുവന്നു.
1929ല്‍ അമാനുല്ല രാജ്യം വിട്ടതോടെ സഹോദരന്‍ ഹബീബുല്ല കലകാനി അധികാരത്തിലെത്തി. ഇതോടെ മൂവര്‍ണ പതാക വന്നു. പിന്നീട് പലതവണ പതാകകള്‍ മാറിക്കൊണ്ടേയിരുന്നു. 1996ല്‍ അഫ്ഗാനിസ്ഥാന്‍ ഇസ്‌ലാമിക രാജ്യമായതോടെ വെളുത്ത പതാകയായി. ഒരു വര്‍ഷത്തിനു ശേഷം അതില്‍ ശഹാദത്ത് കലിമ ഇടംപിടിച്ചു. 1996ല്‍ താലിബാന്‍ ഭരണം പിടിച്ചതോടെ വെളുത്ത പതാകയില്‍ ശഹാദത്ത് കലിമ വന്നു. 2001ല്‍ റബ്ബാനി പ്രസിഡന്റായപ്പോള്‍ പതാകയില്‍ മാറ്റംവരുത്തി. 2013ലാണ് അവസാനമായി പതാക പരിഷ്‌കരിച്ചത്. ഇപ്പോള്‍ താലിബാന്‍ തിരിച്ചെത്തിയതോടെ പഴയ വെള്ള പതാക വീണ്ടും സ്ഥാനംപിടിക്കാനൊരുങ്ങുകയാണ്.
Comments are closed for this post.