2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജഡേജ കളിച്ചു, ചെന്നൈ ജയിച്ചു

മുംബൈ: ഐ.പി.എല്ലിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച ജയം. നാലു തുടര്‍ വിജയങ്ങളുമായെത്തിയ ആര്‍.സി.ബിയെ സി.എസ്.കെ 69 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സൂപ്പര്‍ ഇന്നിങ്‌സാണ് ചെന്നൈക്ക് കരുത്തായത്. ജഡേജയുടെ മികവില്‍ 192 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആര്‍.സി.ബിക്കു സി.എസ്.കെ നല്‍കിയത്. നന്നായി തുടങ്ങിയ ആര്‍.സി.ബി പിന്നീട് സ്പിന്നര്‍മാരുടെ വരവോടെ കടപുഴകുകയായിരുന്നു. മൂന്നു വിക്കറ്റുകളുമായി ജഡേജ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ സീസണിലെ ആദ്യ മല്‍സരം കളിച്ച ഇമ്രാന്‍ താഹിര്‍ ര@ണ്ടു വിക്കറ്റുമായി മികച്ച പിന്തുണയേകി. 
 
നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 13 റണ്‍സ് മാത്രം വഴങ്ങിയാണ് ജഡേജ മൂന്നു പേരെ പുറത്താക്കിയത്. ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദറാണ് മറ്റൊരു ഇര. നേരിട്ടുള്ള ത്രോയില്‍ ഡാനിയേല്‍ ക്രിസ്റ്റിയനെ റണ്ണൗട്ടാക്കി ഫീല്‍ഡിങിലും ജഡേജ സാന്നിധ്യമറിയിച്ചു. ആര്‍.സി.ബിക്കായി ഓപ്പണര്‍മാരായ വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ആദ്യ വിക്കറ്റില്‍ 44 റണ്‍സെടുത്തു. എന്നാല്‍ കോഹ്‌ലിയെ സാം കറന്‍ പുറത്താക്കിയ ശേഷം ആര്‍.സി.ബിക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ട@ിരുന്നു. ഒന്നിന് 54ല്‍ നിന്നും എട്ടിന് 94ലേക്കു വീണ അവര്‍ കനത്ത തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. ജയത്തോടെ സി.എസ്.കെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സി.എസ്.കെ നാലു വിക്കറ്റിന് 191 റണ്‍സാണ് നേടിയത്. 19 ഓവര്‍ കഴിയുമ്പോള്‍ സി.എസ്.കെയുടെ സ്‌കോര്‍ ബോര്‍ഡില്‍ നാലു വിക്കറ്റിന് 154 റണ്‍സ് മാത്രമേ ഉ@ണ്ടായിരുന്നുള്ളൂ. എന്നാല്‍ ഹര്‍ഷല്‍ പട്ടേലെറിഞ്ഞ അവസാന ഓവറില്‍ ജഡേജ 37 റണ്‍സാണ് നേടിയത്. അഞ്ചു സിക്‌സറുകളും ഒരു ബൗണ്ട@റിയുമടക്കം 37 റണ്‍സാണ് താരം സ്വന്തമാക്കിയത്. 28 ബോളില്‍ അഞ്ചു സിക്‌സറും നാലു ബൗണ്ട@റികളുമടക്കം പുറത്താവാതെ 62 റണ്‍സ് ജഡേജ സ്വന്തമാക്കി.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.