2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 50% നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായെന്ന് യോഗി ആദിത്യനാഥ്

ജയ്പൂര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ 50% ജോലികള്‍ പൂര്‍ത്തിയായതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1949ല്‍ ആരംഭിച്ച രാമക്ഷേത്ര നിര്‍മാണ നീക്കത്തിന് അര്‍പ്പണമനോഭാവത്തോടെയുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്നും സ്വപ്‌നം പൂവണിയാനുള്ള നിര്‍മാണ ജോലികളില്‍ 50 ശതമാനത്തിലധികം പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഗോമാതയുടെ സംരക്ഷണത്തിന് ഇന്ത്യന്‍ സനാതന ധര്‍മം പരമപ്രധാനമായ സ്ഥാനമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2020 ആഗസ്ത് അഞ്ചിനാണ് ക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. നിര്‍മാണജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.