ഷാർജ: ഷാർജയിൽ ഗതാഗത നിയമലംഘനങ്ങൾ നടത്തിയവർക്ക് പകുതി തുക പിഴയോടെ അടക്കാനുള്ള അവസരം മാർച്ച് 31 ന് അവസാനിക്കും. പഴയ പിഴ അടച്ച് ഫയൽ കുറ്റമറ്റതാക്കാൻ വേണ്ടിയാണ് ഇളവ് നൽകിയതെന്ന് ഷാർജ പൊലിസ് പട്രോളിങ് വിഭാഗം ഡയറക്ടർ ലഫ്.കേണൽ മുഹമ്മദ് അൽ നഖ്ബി അറിയിച്ചു. 50% ഇളവോടുകൂടി മാർച്ച് 31 വരെ പിഴ അടക്കാമെന്ന് ഷാർജ ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി.
മാർച്ച് 31 നകം പിഴ അടച്ചില്ലെങ്കില് ഏപ്രിൽ 1 മുതൽ പിഴ ഇളവ് 35% ആയി കുറയും. ഏപ്രിൽ, മെയ് മാസങ്ങളിൽ ഇതേ നിരക്കിൽ ഇളവ് തുടരും. പിന്നീട് ഇളവ് 25 % ആയി വീണ്ടും കുറയും. ഇങ്ങനെ നൽകുന്ന ഇളവ് ഒരു വർഷത്തോടെ അവസാനിക്കും. ഒരു വർഷത്തിനകം പിഴ അടച്ചില്ലെങ്കിൽ പിഴയുടെ മുഴുവൻ തുകയും അടയ്ക്കേണ്ടി വരും.
അതേസമയം, ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കു മാത്രമാണ് പിഴ ഇളവ് അനുവദിച്ചിട്ടുള്ളത്. മരണം സംഭവിച്ച അപകടങ്ങളുണ്ടാക്കിയവർ, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന വിധം വാഹനമോടിച്ചവർ തുടങ്ങിയവർക്ക് പിഴ ഇളവ് ലഭിക്കില്ല.
പിഴ ഇളവ് ലഭിക്കാത്ത മറ്റു കേസുകൾ:
Comments are closed for this post.