
മക്ക: ആശുപത്രിയിലെ ശിശുപരിചരണ വിഭാഗത്തില്‍ വെച്ച് 11 ശിശുക്കളെ ആക്രമിച്ചതിന് ഹെല്‍ത്ത് പ്രാക്ടീഷണറായ സൗദി വനിതക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും. കുഞ്ഞുങ്ങളെ യുവതി ആവര്‍ത്തിച്ച് മര്‍ദ്ദിച്ചതായി നവജാത ശിശുക്കളുടെ നഴ്സറിയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളില്‍ നിന്ന് വ്യക്തമായതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
ജോലി സമ്മര്‍ദത്തിലാണ് ഇത് സംഭവിച്ചതെന്ന് യുവതി സമ്മതിച്ചു. ഒരു ശിശുവിനെ ശാരീരികമായി പീഡിപ്പിക്കുകയും മുഖത്ത് മൂന്നു തവണ അടിക്കുകയും ചെയ്തതായി ദൃശ്യങ്ങളില്‍ കണ്ടെത്തി.
കൂടുതല്‍ കഠിനമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രാഥമിക കോടതി വിധിക്കെതിരേ പബ്ലിക് പ്രോസിക്യൂഷന് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Comments are closed for this post.