ജപ്പാന്‍: ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഞായറാഴ്ച വൈകീട്ട് 5.12ഓടെയായിരുന്നു കൊസുഷിമ ഉള്‍പ്പെടെ ദ്വീപുകളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ആര്‍ക്കും പരിക്കേറ്റതായോ നാശനഷ്ടമുണ്ടായതായോ റിപ്പോര്‍ട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല. പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയില്‍ തുടര്‍ച്ചയായി അഞ്ചിന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങളുണ്ടാകുന്നത് ജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
മെയ് ആറിന് ജപ്പാനിലെ ഇഷികാവാ പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മേയ് 11ന് ജപ്പാനിലെ തെക്കന്‍ ചിബയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായി.
5.9 magnitude earthquake hits Japan
Comments are closed for this post.