2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റോമില്‍ നിന്നും ആദ്യ വിമാനമെത്തി : മൂന്ന് വിമാനങ്ങളില്‍ 499 പേര്‍ കൂടി കൊച്ചിയിലെത്തി

 

നെടുമ്പാശേരി: റോമില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം ഇന്ന് കൊച്ചിയിലെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ദല്‍ഹി വഴി ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് നെടുമ്പാശേരിയിലെത്തിയത്. റോമില്‍ നിന്നും 239 യാത്രക്കാരാണ് ഈ വിമാനത്തില്‍ കയറിയിരുന്നത്. ഇതില്‍ 68 പേര്‍ ഡല്‍ഹിയില്‍ ഇറങ്ങി. ബാക്കിയുള്ള 171 പേരുമായാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്.

ഡല്‍ഹി, ഹരിയാന, യു.പി, പഞ്ചാപ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള യാത്രക്കാരും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. എറണാകുളം , തൃശ്ശൂര്‍ , കോട്ടയം ജില്ലകളിലുള്ളവരായിരുന്നു കൂടുതല്‍പേര്‍. ജോര്‍ദ്ദാന്റെ തലസ്ഥാനമായ അമ്മാനില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം ഇന്ന് രാവിലെ 8.59 നാണ് നെടുമ്പാശേരിയിലെത്തിയത്. 142 പേരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഡല്‍ഹി വഴിയാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്.

അമ്മാനില്‍ നിന്നും വിമാനത്തില്‍ കയറിയ 187 പേരില്‍ 45 പേര്‍ ഡല്‍ഹിയില്‍ ഇറങ്ങിയിരുന്നു. 186 യാത്രക്കാരുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 8.55 നാണ് നെടുമ്പാശേരിയിലെത്തിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News