2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോടീശ്വര പട്ടികയിൽ സുക്കർബർഗ് അംബാനിക്കും അദാനിക്കും താഴെ

ന്യൂയോർക്ക്
ആഗോള ടെക് മേഖലയെ പിടിച്ചുലച്ച നിരാശാജനകമായ വരുമാന പ്രവചനത്തെ തുടർന്ന് ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ ഓഹരിവിലയിൽ റെക്കോഡ് ഇടിവ്. ഫേസ്ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗിൻ്റെ ആസ്തിയിൽ 2900 കോടി ഡോളറിൻ്റെ കുറവാണ് ഒറ്റദിവസം കൊണ്ടുണ്ടായത്. കമ്പനിയുടെ 12.8 ശതമാനം ആസ്തിയാണ് അദ്ദേഹത്തിൻ്റെ കൈവശമുള്ളത്.
തിരിച്ചടി സുക്കർബർഗിൻ്റെ ലോക കോടീശ്വരപട്ടികയിലെ മുൻനിര സ്ഥാനം നഷ്ടമാകുന്നതിനും ഇടയാക്കി. ഫോർബ്സ് പട്ടികയിൽ ഇന്ത്യൻ കോടീശ്വരന്മാരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും താഴെ 12ാമനായിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകൻ. നിലവിൽ 8500 കോടി ഡോളറാണ് സുക്കർബർഗിൻ്റെ ആസ്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.