ബംഗളൂരു
ആഫ്രിക്കയിൽനിന്ന് ബംഗളൂരുവിലെത്തിയ 10 പേർ മൊബൈൽ ഓഫ് ചെയ്ത് മുങ്ങി. ബംഗളൂരു മുനിസിപ്പൽ കോർപറേഷനാണ് 10 അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന വിവരം അറിയിച്ചത്. വിദേശികളുടെ ബംഗളൂരുവിലെ വിലാസം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കർണാടക ആരോഗ്യമന്ത്രിയും സ്ഥിരീകരിച്ചു.
ആരോഗ്യപ്രവർത്തകർ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിൽ രാജ്യത്താദ്യമായി ഒമിക്രോൺ വൈറസ് ബാധിച്ച രണ്ട് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽനിന്ന് 57 യാത്രക്കാരാണ് ബംഗളൂരുവിലെത്തിയത്. ഇവരിൽ 10 പേരുടെ വിലാസം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു ആഭ്യന്തര മന്ത്രി ഡോ. കെ. സുധാകർ വ്യക്തമാക്കി.
ഫോൺ വിളിച്ചിട്ട് പ്രതികരണമില്ലെങ്കിൽ അവരെ കണ്ടെത്താൻ കൃത്യമായ നടപടി ക്രമങ്ങളുണ്ടെന്നും അത് കൈക്കൊള്ളുമെന്നും ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബി.ബി.എം.പി) കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.
Comments are closed for this post.